കിഴക്കി​െൻറ വെനീസിലെ ചുവരുകളിൽ ഇനി കയർ പെരുമയുടെ ചിത്രങ്ങൾ

ആലപ്പുഴ: അന്തർദേശീയ, ആഭ്യന്തര വിപണികളിൽ കയറി​െൻറ സ്ഥാനം വിപുലമാക്കാൻ കലാകാരന്മാർക്ക് സാധിക്കുമെന്ന് പ്രശസ്ത ശിൽപി കാനായി കുഞ്ഞിരാമൻ. ഒക്ടോബർ അഞ്ചിന് ആലപ്പുഴയിൽ ആരംഭിക്കുന്ന 'കയർ കേരള 2017'​െൻറ പ്രചാരണാർഥം ആലപ്പുഴയുടെയും കയറി​െൻറയും ചരിത്രം ചിത്രരൂപത്തിൽ നഗരത്തിലെ ചുമരുകളിൽ വരക്കുന്ന പരിപാടി ഗവ. ഗേൾസ് ഹൈസ്കൂളിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കയർ ഉൽപന്നങ്ങൾ ആകർഷകമായി രൂപകൽപന ചെയ്യുന്നതിൽ കലാകാരന്മാർക്ക് സൃഷ്ടിപരമായ പങ്കുവഹിക്കാനാകും. കേരളത്തി​െൻറ നാടൻ കലാരൂപങ്ങളും അനുഷ്ഠാന കലാരൂപങ്ങളും ആലേഖനം ചെയ്ത കയറുൽപന്നങ്ങൾക്ക് ആവശ്യക്കാർ ഏറും. കലയുടെ മഹിമ തെളിയിക്കാൻ പറ്റുന്ന മാധ്യമമെന്ന നിലക്ക് കയറിന് അനന്ത സാധ്യതകളാണുള്ളത്. നഗരത്തിലെ ചുവരുകളിൽ ചാരുതയോടെ കയർ ചിത്രീകരിക്കുന്നത് പുതുതലമുറക്ക് ആവേശം പകരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നഗരത്തിലെ 10 സ്ഥലങ്ങളിലെ ചുവരുകളിൽ ചിത്രം വരയ്ക്കുന്ന പരിപാടിക്ക് തുടക്കം കുറിച്ച് ആലപ്പുഴ ഗവ. ഗേൾസ് ഹൈസ്കൂളിന് മുന്നിലെ മതിലിൽ കാനായി ചിത്രം വരച്ചു. നഗരസഭാ ചെയർമാൻ തോമസ് ജോസഫ് അധ്യക്ഷത വഹിച്ചു. ലളിതകലാ അക്കാദമി ചെയർമാൻ സത്യപാൽ മുഖ്യപ്രഭാഷണം നടത്തി. ജില്ല പഞ്ചായത്തംഗം അഡ്വ. കെ.ടി. മാത്യു, കൗൺസിലർ ഷോളി സിദ്ധകുമാർ, കയർഫെഡ് ചെയർമാൻ അഡ്വ. സായികുമാർ, കയർ േപ്രാജക്ട് ഓഫിസർ യു. അജിത് കുമാർ, കയർ യന്ത്രനിർമാണ ഫാക്ടറി എം.ഡി. പി.വി. ശശീന്ദ്രൻ, കൊച്ചി ബിനാലെ ട്രസ്റ്റി ബോണി തോമസ്, കലാകാരന്മാരായ സിറിൾ ഡോമിനിക്, അജയൻ കാട്ടുങ്കൽ തുടങ്ങിയവർ പ്രസംഗിച്ചു. ആലപ്പുഴക്കും കാനായി സ്പർശം ആലപ്പുഴ: മലമ്പുഴയിലെ യക്ഷിയും ശംഖുംമുഖത്തെ മത്സ്യകന്യകയും കോട്ടയത്തെ അക്ഷരശിൽപവും േപാലെ ആലപ്പുഴക്കും കാനായി കുഞ്ഞിരാമ​െൻറ ശിൽപകല പ്രാവീണ്യം അനുഭവിക്കാനുള്ള സാധ്യത െതളിയുന്നു. ആലപ്പുഴയിൽ എത്തിയ കാനായി കുഞ്ഞിരാമൻ ഇത്തരമൊരു സംരംഭത്തിന് ഒരുക്കമാണെന്ന് അറിയിച്ചു. കോട്ടയത്തെ അക്ഷരശിൽപം പ്രതിഫലം നോക്കാതെ നിർമാണ ചെലവ് മാത്രം കൈപ്പറ്റിയാണ് കാനായി പൂർത്തിയാക്കിയത്. ആലപ്പുഴയിലും അത്തരത്തിൽ പ്രതിഫലമില്ലാതെ ശിൽപം നിർമിക്കാൻ തനിക്ക് ബുദ്ധിമുട്ടില്ലെന്ന് കാനായി പറഞ്ഞു. കോട്ടയം പബ്ലിക് ലൈബ്രറിക്കു വേണ്ടി നിർമിച്ച അക്ഷരശില്‍പം അന്ന് മുഖ്യമന്ത്രിയായിരുന്ന ഉമ്മൻ ചാണ്ടിയും മന്ത്രിയായിരുന്ന തിരുവഞ്ചൂർ രാധാകൃഷ്ണും കാണാതിരുന്നത് കാനായിയെ ചൊടിപ്പിച്ചിരുന്നു. ശില്‍പ്പിയെ നാലാംതരം പൗരന്മാരായാണ് കാണുന്നതെന്ന് കുറ്റപ്പെടുത്തിയ അദ്ദേഹം ശില്‍പം നിർമിക്കാൻ സര്‍ക്കാര്‍ നല്‍കിയ രണ്ടു ലക്ഷം രൂപ തിരികെ നല്‍കിയത് വിവാദമായിരുന്നു. വിനോദസഞ്ചാരികളെ ഏറെ ആകർഷിക്കുന്ന ആലപ്പുഴ ബീച്ചിൽ വിശ്വപ്രശസ്തനായ കാനായി കുഞ്ഞിരാമ​െൻറ ശിൽപംകൂടി വരുന്നതോടെ വലിയ ആകർഷണമായി മാറുമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. ആലപ്പുഴയുടെ ചരിത്രം പറയുന്ന ശിൽപം കാനായിയെക്കൊണ്ട് നിർമിക്കണമെന്ന ആവശ്യം െപാതുവെ ഉയർന്നിട്ടുണ്ട്. മന്ത്രി ഡോ. തോമസ് െഎസക്കും ഇതേ അഭിപ്രായക്കാരനാണ്. കാനായിയോട് അദ്ദേഹം ഇൗ ആവശ്യം ഉന്നയിച്ചിട്ടുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.