കൊച്ചി: മാധ്യമപ്രവര്‍ത്തകനും ചെറുകഥാകൃത്തുമായിരുന്ന ജയറാം തോപ്പിലിെൻറ ഒന്നാം ചരമ വാര്‍ഷികത്തോടനുബന്ധിച്ച് എറണാകുളം പ്രസ്ക്ലബിൽ അനുസ്മരണം നടത്തി. ഡോ.സെബാസ്റ്റ്യന്‍ പോള്‍ അനുസ്മരണ പ്രഭാഷണം നിര്‍വഹിച്ചു. പത്രപ്രവര്‍ത്തകര്‍ക്ക് പൊതുവിഷയങ്ങളില്‍ ആഴത്തിലുള്ള അറിവും ചോദ്യങ്ങള്‍ ചോദിക്കാനുള്ള ആർജവവും ഉണ്ടാകണമെന്ന് അദ്ദേഹം പറഞ്ഞു. പ്രസ് ക്ലബ് പ്രസിഡൻറ് ഡി.ദിലീപ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി സുഗതന്‍ പി. ബാലൻ, വൈസ് പ്രസിഡൻറ് അരുണ്‍ ചന്ദ്രബോസ്, പി.എ മെഹ്ബൂബ്, കെ.രവികുമാര്‍ എന്നിവര്‍ സംസാരിച്ചു. ചിത്രം- jayaram anusmaranam എറണാകുളം പ്രസ് ക്ലബിൽ നടന്ന ജയറാം തോപ്പിൽ അനുസ്മരണത്തിൽ ഡോ. സെബാസ്റ്റ്യൻ പോൾ സംസാരിക്കുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.