ആലുവ: നീതി നിഷേധിക്കപ്പെടുന്നവരുടെ രാഷ്‌ട്രീയ ഐക്യം ഭാവി ജനാധിപത്യത്തെ പുനര്‍നിര്‍വചിക്കുമെന്ന് ഫ്രറ്റേണിറ്റി മൂവ്മെൻറ് സംസ്‌ഥാന പ്രസിഡൻറ് കെ.വി. സഫീര്‍ ഷാ. ഇന്ത്യയിലെ പുതിയ പ്രതിപക്ഷമായ വിദ്യാര്‍ഥി സമൂഹത്തിനാണ് ഫ്രറ്റേണിറ്റി മൂവ്മെൻറ് നേതൃത്വം നല്‍കുന്നതെന്നും ജില്ല പ്രഖ്യാപന സമ്മേളനം ഉദ്ഘാടനം ചെയ്ത് അദ്ദേഹം പറഞ്ഞു. സവര്‍ണ വംശീയ അജണ്ട നടപ്പാക്കുന്നതിന് സംഘ്പരിവാര്‍ കാലങ്ങളായി ഭരണഘടനാഭേദഗതിക്ക് ശ്രമിക്കുകയാണ്. ഭരണഘടനാപരമായ മൂല്യങ്ങൾ അട്ടിമറിക്കാൻ സംഘ്പരിവാര്‍ നിർമിച്ചെടുത്ത പദാവലിയാണ് നിര്‍ബന്ധിത മതപരിവര്‍ത്തനം. വ്യാജപ്രചാരണങ്ങളിലൂടെ ഭരണഘടന ഉറപ്പുനല്‍കുന്ന മൗലികാവകാശങ്ങളെയാണ് സംഘ്പരിവാര്‍ സമർഥമായി മറികടക്കുന്നത്. ഇതര മതവിദ്വേഷവും ഇസ്‌ലാമോഫോബിയയും വളര്‍ത്തുന്നതിലൂടെ മത പ്രബോധന പ്രവര്‍ത്തനങ്ങളെ മതസ്പര്‍ധ വളര്‍ത്താനുള്ള ശ്രമങ്ങളായി അവര്‍ ചിത്രീകരിക്കുകയും ചെയ്യുന്നു. ഉത്തരേന്ത്യന്‍ സംസ്‌ഥാനങ്ങളില്‍ വിജയകരമായി നടപ്പാക്കിയ ഈ രാഷ്‌ട്രീയമാണ് സംഘ്പരിവാര്‍ പറവൂരിലും പ്രയോഗിച്ചത്. സംഘ്പരിവാര്‍ വിരുദ്ധതയുടെ വാചാടോപങ്ങളും അവകാശവാദങ്ങളും വിട്ട് യാഥാര്‍ഥ്യങ്ങള്‍ ഉള്‍ക്കൊള്ളാന്‍ ഇടതുപക്ഷത്തിന് സാധിക്കുന്നില്ലെന്നതിെൻറ അവസാന ഉദാഹരണമാണ് ഹാദിയ കേസിലും പറവൂര്‍ സംഭവത്തിലും സര്‍ക്കാറിെൻറ സമീപനമെന്ന് അദ്ദേഹം പറഞ്ഞു. സംസ്‌ഥാന വൈസ് പ്രസിഡൻറ് ഗിരീഷ് കാവാട്ട് അധ്യക്ഷത വഹിച്ചു. ദേശീയ വൈസ് പ്രസിഡൻറ് ജിന മിത്ര, വെല്‍ഫെയര്‍പാര്‍ട്ടി ജില്ല പ്രസിഡൻറ് സമദ് നെടുമ്പാശ്ശേരി, എഫ്.ഐ.ടി.യു ജില്ല പ്രസിഡൻറ് ബാവക്കുഞ്ഞ്, അസെറ്റ് ജില്ല പ്രസിഡൻറ് യൂസുഫ് അലി എന്നിവര്‍ സംസാരിച്ചു. ഫ്രറ്റേണിറ്റി മൂവ്മെൻറ് സംസ്‌ഥാന സെക്രേട്ടറിയറ്റ് അംഗം കെ.കെ. അഷ്റഫ് സ്വാഗതവും സ്വാഗത സംഘം കണ്‍വീനര്‍ നൗഷാദ് ശ്രീമൂലനഗരം നന്ദിയും പറഞ്ഞു. ജില്ല നേതാക്കള്‍ക്ക് അഭിവാദ്യമര്‍പ്പിച്ച് ആലുവ ടൗണില്‍ പ്രകടനം നടത്തി. നജീബ് കീഴ്മാട്, റഊഫ്, ഫരീദ് കോതമംഗലം, അഫ്‌സല്‍ തോട്ടുമുഖം എന്നിവര്‍ നേതൃത്വം നല്‍കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.