കൊച്ചി: പാവപ്പെട്ടവർക്കായി ശബ്ദമുയർത്തിയ നേതാവായിരുന്നു ടി.എം.ജേക്കബെന്ന് കേരള കോൺഗ്രസ് ചെയർമാൻ ജോണി നെല്ലൂർ പറഞ്ഞു. അദ്ദേഹം ജീവിച്ചിരുന്നെങ്കിൽ എൽ.ഡി.എഫ് സർക്കാർ നടത്തുന്ന കൊള്ളക്കെതിരെ ശക്തമായ സമരപരിപാടികൾക്ക് നേതൃത്വം കൊടുക്കുമായിരുന്നു. തേവര പെരുമാനൂർ എസ്.ഡി ഭവനിൽ ടി.എം. ജേക്കബ് ജന്മദിന പരിപാടികൾ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. യോഗത്തിൽ പാർട്ടി ജില്ല പ്രസിഡൻറ് വിൻസൻറ് ജോസഫ് അധ്യക്ഷത വഹിച്ചു. രാജു പാണാലിക്കൽ, ടോമി പാലമല, സുനിൽ ഇടപ്പലക്കാട്ട്, കെ.ഒ. ജോർജ്, സാബു ചേരാനെല്ലൂർ, ജോസ് പള്ളിപ്പാടൻ, രാധാ നാരായണൻ, എം.എ.ഷാജി, ആൻറണി ചേരാനെല്ലൂർ തുടങ്ങിയവർ സംസാരിച്ചു. പിറവം, മൂവാറ്റുപുഴ, േകാതമംഗലം,വൈപ്പിൻ തുടങ്ങിയ സ്ഥലങ്ങളിൽ ജന്മദിനാഘോഷവും പാവപ്പെട്ടവർക്ക് അരി വിതരണവും നടന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.