െകാച്ചി: വല്ലാർപാടം അന്താരാഷ്്ട്ര കണ്ടെയ്നർ ടെർമിനൽ പദ്ധതിക്കുവേണ്ടി കുടിയൊഴിഞ്ഞവർക്ക് മൂന്നാഴ്ചക്കകം വാടക കുടിശ്ശിക നൽകണമെന്ന് ഹൈകോടതി. സ്ഥലം ഏറ്റെടുത്തശേഷം ശരിയായ പുനരധിവാസം സാധ്യമാകുന്നതുവരെ നൽകാമെന്നേറ്റ വാടക കുടിശ്ശികയായതും വാസയോഗ്യമായ സ്ഥലം അനുവദിച്ചുനൽകാത്തതും ചൂണ്ടിക്കാട്ടി 75 കാരിയായ കെ. ആർ രമണി നൽകിയ ഹരജിയിലാണ് സിംഗിൾബെഞ്ചിെൻറ ഇടക്കാല ഉത്തരവ്. കുടിയിറക്കിയവർക്ക് പകരം വാസയോഗ്യമായ സ്ഥലം നൽകാമെന്നും അതുവരെ വാടകയിനത്തിൽ പ്രതിമാസം 5000 രൂപ വീതം നൽകാമെന്നുമായിരുന്നു ധാരണയെന്ന് ഹരജിയിൽ പറയുന്നു. പുനരധിവാസത്തിനായി കണ്ടെത്തിയ സ്ഥലത്തേക്ക് വെള്ളം, വെളിച്ചം, പാത, െഡയിനേജ് എന്നീ സൗകര്യങ്ങൾ എത്തിക്കുന്നതിനുള്ള നടപടികൾ ഉണ്ടാകുമെന്നും അറിയിച്ചിരുന്നു. എന്നാൽ തനിക്കു കിട്ടിയ സ്ഥലം ഇപ്പോഴും ചതുപ്പാണെന്നും വലിയ തുക മുടക്കി സ്ഥലം നികത്തിയെടുത്താലേ വീട് നിർമിക്കാനാവൂവെന്നും ഹരജിയിൽ പറയുന്നു. ഇപ്പോഴും വാടക വീടിനെയാണ് ആശ്രയിക്കുന്നതെങ്കിലും വാഗ്ദാനംചെയ്ത വാടക നൽകുന്നില്ലെന്നും ചൂണ്ടിക്കാട്ടി. കേസ് പരിഗണിക്കെവ കുടിശ്ശിക കൊടുത്തുതീർക്കാൻ നടപടിയായതായി സർക്കാർ വ്യക്തമാക്കി. തുടർന്നാണ് മൂന്നാഴ്ചക്കകം നൽകാൻ കോടതി നിർദേശിച്ചത്. ഹരജിയിൽ സർക്കാറിനോട് വിശദീകരണം തേടിയ കോടതി ഹരജി പിന്നീട് പരിഗണിക്കാൻ മാറ്റി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.