'പൊക്കാളി കൃഷി നശിപ്പിക്കുന്ന പറവകളെ നിയന്ത്രിക്കാൻ നടപടി വേണം'

കൊ​ച്ചി: ദി​വ​സ​ങ്ങ​ൾ മാ​ത്രം വ​ള​ർ​ച്ച​യെ​ത്തി​യ പൊ​ക്കാ​ളി ഞാ​റു​ക​ൾ വ്യാ​പ​ക​മാ​യ തോ​തി​ൽ തി​ന്ന് ന​ശി​പ്പി​ക്കു​ന്ന പ​റ​വ​ക​ളെ നി​യ​ന്ത്രി​ക്കു​വാ​ൻ സ​ർ​ക്കാ​ർ അ​ടി​യ​ന്ത​ര ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് നെ​ൽ ക​ർ​ഷ​ക​ർ ആ​വ​ശ്യ​പ്പെ​ട്ടു. പൊ​ക്കാ​ളി നി​ല​ങ്ങ​ളി​ൽ സ​ർ​ക്കാ​രി​ന്‍റെ ‘ഒ​രു നെ​ല്ല് ഒ​രു മീ​ൻ ന​യം’ അ​നു​വ​ർ​ത്തി​ച്ചു കൊ​ണ്ട് കൃ​ഷി ചെ​യ്യു​ന്ന ക​ർ​ഷ​ക​രെ ക്രൂ​ശി​ക്ക​രു​ത്.

കൃ​ഷി ന​ശി​പ്പി​ക്കു​ന്ന പ​റ​വ​ക​ളെ നി​യ​ന്ത്രി​ക്കാ​ൻ സ​ർ​ക്കാ​ർ ന​ട​പ​ടി​ക​ൾ എ​ടു​ക്ക​ണം. പ്രാ​വ്, ദേ​ശാ​ട​ന പ​ക്ഷി​യാ​യ എ​ര​ണ്ട് ഉ​ൾ​പ്പെ​ടെ പ​റ​വ​ക​ളാ​ണ് കൂ​ട്ട​ങ്ങ​ളാ​യി വ​യ​ലു​ക​ളി​ൽ പ​റ​ന്നി​റ​ങ്ങി ഞാ​റു​ക​ൾ ഭ​ക്ഷ​ണ​മാ​ക്കു​ന്ന​ത്. ഏ​റെ പ്ര​തി​സ​ന്ധി​ക​ൾ ത​ര​ണം ചെ​യ്താ​ണ് ക​ർ​ഷ​ക​ർ മു​ള​പ്പി​ച്ച നെ​ൽ വി​ത്തു​ക​ൾ ഉ​ഴു​തു​മ​റി​ച്ച വ​യ​ലു​ക​ളി​ൽ പാ​കു​ന്ന​ത്.

ലോ​ക പൈ​തൃ​ക പ​ട്ടി​ക​യി​ൽ ഇ​ടം പി​ടി​ച്ചി​ട്ടു​ള്ള ഭൗ​മ​സൂ​ചി​കാ പ​ദ​വി ല​ഭി​ച്ച നെ​ല്ലി​ന​മാ​യ പൊ​ക്കാ​ളി​യെ സം​ര​ക്ഷി​ക്കേ​ണ്ട​ത് സ​ർ​ക്കാ​രി​ന്‍റെ ഉ​ത്ത​ര​വാ​ദി​ത്ത​മാ​ണെ​ന്ന് നെ​ൽ ക​ർ​ഷ​ക​രാ​യ പാ​ലി​യേ​ക്ക​ൽ സോ​മ​ൻ ഏ​ഴി​ക്ക​ര, ത​റ​യി​ൽ സേ​വി​യ​ർ, മ​ഠ​ത്തി​പ​റ​മ്പി​ൽ മി​ഥു​ൻ, വ​ർ​ഗീ​സ് കു​ട്ടി മു​ണ്ടു​പ​റ​മ്പി​ൽ, ക​ള​ത്തി​ങ്ക​ൽ ബേ​ബി ജോ​സ​ഫ്, കു​രി​ശി​ങ്ക​ൽ ഷെ​ർ​ളി ജെ​യിം​സ്, അ​ഴീ​ക്ക​ൽ ലി​ല്ലി ജോ​സ​ഫ്, ക​ള​ത്തി​ങ്ക​ൽ ഫ്രാ​ൻ​സി​സ് തു​ട​ങ്ങി​യ​വ​ർ ചൂ​ണ്ടി​ക്കാ​ട്ടി.

Tags:    
News Summary - Steps Needed to Control Birds Destroying Pokkali Paddy Farming

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.