ഓ​പറേ​ഷ​ൻ തൂ​ഫാ​ന്റെ ഭാ​ഗ​മാ​യി റൂ​റ​ൽ ജി​ല്ല​യി​ൽ ന​ട​ന്ന പ​രി​ശോ​ധ​ന

ഓപറേഷൻ തൂഫാൻ; റൂറൽ ജില്ലയിൽ 80 കേസുകൾ രജിസ്റ്റർ ചെയ്തു

ആലുവ: ഓപറേഷൻ തൂഫാന്റെ ഭാഗമായി നടന്ന സ്പെഷൽ ഡ്രൈവിൽ റൂറൽ ജില്ലയിൽ 80 കേസുകൾ രജിസ്റ്റർ ചെയ്തു. ഇതുമായി ബന്ധപ്പെട്ട് 85 പേരാണ് അറസ്റ്റിലായത്. ഇതിൽ അഞ്ചു പേരെ റിമാൻഡ് ചെയ്തു. കേസുകളുമായി ബന്ധപ്പെട്ട് പിടിച്ചെടുത്തവയിൽ 2.45 ഗ്രാം എം.ഡി.എം.എ , 115.13 ഗ്രാം കഞ്ചാവ്, 20 കഞ്ചാവ് ബീഡി, 5.02 ഗ്രാം ഹെറോയിൻ, 5.34 ഗ്രാം ഹാഷിഷ് എന്നിവ ഉൾപ്പെടുന്നു. മയക്കുമരുന്ന് ചെറിയ അളവിൽ കൈവശം വെച്ചതിന് 40 കേസിലായി 40 പേരാണ് അറസ്റ്റിലായത്.

ഇടത്തരം അളവുള്ള ഒരു കേസിലായി അഞ്ചു പേരെ അറസ്റ്റ് ചെയ്തു. 27 എൻ.ഡി.പി.എസ് ആക്റ്റ് പ്രകാരം 21 കേസുകളിലായി 22 പേരാണ് അറസ്റ്റിലായത്. നിരോധിത പുകയില ഉൽപ്പന്നങ്ങളുമായി ബന്ധപ്പെട്ട് 18 കേസുകളിലായി 18 പേരെ അറസ്റ്റ് ചെയ്തു. പെരുമ്പാവൂരിൽ 10 കേസും എടത്തലയിൽ ആറു കേസും ആലുവയിൽ അഞ്ച് കേസും രജിസ്റ്റർ ചെയ്തു. റെയിൽവേ സ്റ്റേഷൻ, ബസ് സ്റ്റാൻഡ്, വാഹനങ്ങൾ, ഹോട്ടലുകൾ, ലോഡ്ജുകൾ, സ്ഥാപനങ്ങൾ തുടങ്ങിയ ഇടങ്ങളിലും പരിശോധന നടന്നു. വരും ദിവസങ്ങളിലും സ്പെഷ്യൽ ഡ്രൈവുകൾ തുടരും.

Tags:    
News Summary - Operation Toofan; 80 cases registered in rural district

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.