അമൃത് കുടിവെള്ള പദ്ധതി ഭരണാനുമതി റദ്ദാക്കിയ നടപടി പുനഃപരിശോധിക്കാൻ തീരുമാനം

മ​ട്ടാ​ഞ്ചേ​രി: തോ​പ്പും​പ​ടി​യി​ൽ നാ​ലു ല​ക്ഷം ലി​റ്റ​ർ ശേ​ഷി​യു​ള്ള ടാ​ങ്ക് നി​ർ​മാ​ണ​വും പ​മ്പ് ഹൗ​സ് ന​വീ​ക​ര​ണ​വും ഉ​ൾ​പ്പെ​ടു​ന്ന അ​മൃ​ത് പ​ദ്ധ​തി​യു​ടെ ഭ​ര​ണാ​നു​മ​തി റ​ദ്ദാ​ക്കി​യ ന​ട​പ​ടി അ​ടി​യ​ന്ത​ര​മാ​യി പു​നഃ​പ​രി​ശോ​ധി​ക്കാ​ൻ മ​ന്ത്രി​ത​ല യോ​ഗം ചേ​ർ​ന്നു. ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണ മ​ന്ത്രി കെ.​എം. ഷാ​ജി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ നി​യ​മ​സ​ഭ മ​ന്ദി​ര​ത്തി​ലെ മ​ന്ത്രി​യു​ടെ ഓ​ഫി​സി​ലാ​യി​രു​ന്നു യോ​ഗം. കൊ​ച്ചി ന​ഗ​ര​ത്തി​ലെ ജ​ന​ങ്ങ​ൾ അ​നു​ഭ​വി​ക്കു​ന്ന രൂ​ക്ഷ​മാ​യ കു​ടി​വെ​ള്ള ക്ഷാ​മ​ത്തെ​ക്കു​റി​ച്ച് യോ​ഗ​ത്തി​ൽ എം.​എ​ൽ.​എ മു​ഹ​മ്മ​ദ് ഷി​യാ​സ് മ​ന്ത്രി​യു​ടെ​യും ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​രു​ടെ​യും ശ്ര​ദ്ധ​യി​ൽ​പ്പെ​ടു​ത്തി.

ജ​നോ​പ​കാ​ര​പ്ര​ദ​മാ​യ പ​ദ്ധ​തി റ​ദ്ദാ​ക്ക​പ്പെ​ടാ​നു​ണ്ടാ​യ സാ​ഹ​ച​ര്യ​ത്തെ​ക്കു​റി​ച്ചും ജ​ല അ​തോ​റി​റ്റി​യു​ടെ വീ​ഴ്ച​ക​ളെ​യും എം.​എ​ല്‍.​എ രൂ​ക്ഷ​മാ​യ ഭാ​ഷ​യി​ൽ വി​മ​ർ​ശി​ച്ചു. ത​ട​സ്സ​ങ്ങ​ൾ നീ​ക്കി പ​ദ്ധ​തി എ​ത്ര​യും​വേ​ഗം പു​ന​രു​ജ്ജീ​വി​പ്പി​ച്ചു ന​ട​പ്പാ​ക്കാ​നു​ള്ള അ​ടി​യ​ന്ത​ര ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​മെ​ന്ന് മ​ന്ത്രി യോ​ഗ​ത്തി​ൽ ഉ​റ​പ്പ് ന​ൽ​കി.

പ​ദ്ധ​തി​ക്കാ​വ​ശ്യ​മാ​യ പു​തു​ക്കി​യ ഭ​ര​ണാ​നു​മ​തി എ​ത്ര​യും പെ​ട്ടെ​ന്ന് ല​ഭ്യ​മാ​യാ​ൽ, 2027 മാ​ർ​ച്ചി​ൽ നി​ർ​മാ​ണം പൂ​ർ​ത്തി​യാ​ക്കാ​വു​ന്ന രീ​തി​യി​ൽ ക്ര​മീ​ക​ര​ണ​ങ്ങ​ൾ ചെ​യ്യാ​മെ​ന്ന് വാ​ട്ട​ർ അ​തോ​റി​റ്റി ഉ​ദ്യോ​ഗ​സ്ഥ​ർ യോ​ഗ​ത്തി​ൽ ഉ​റ​പ്പ് ന​ല്‍കി. ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണ വ​കു​പ്പ് പ്രി​ൻ​സി​പ്പ​ൽ സെ​ക്ര​ട്ട​റി ടി​ങ്കു ബി​സ്വാ​ൾ, പ്രി​ൻ​സി​പ്പ​ൽ ഡ​യ​റ​ക്ട​ർ ദി​വ്യ എ​സ്. അ​യ്യ​ർ, വാ​ട്ട​ർ അ​തോ​റി​റ്റി ചീ​ഫ് എ​ന്‍ജി​നീ​യ​ര്‍ സ​ജീ​വ് ര​ത്നാ​ക​ര​ൻ, സൂ​പ്ര​ണ്ടി​ങ് എ​ന്‍ജി​നീ​യ​ര്‍ എ​സ്. പ്ര​വീ​ൺ ,എ​ക്സി​ക്യൂ​ട്ടീ​വ് എ​ന്‍ജി​നീ​യ​ര്‍ പി.​എ​ച്ച്. ഹാ​ഷി​ബ്, അ​മൃ​ത് സ്റ്റേ​റ്റ് മി​ഷ​ൻ മാ​നേ​ജ്മെ​ന്റ് ഉ​ദ്യോ​ഗ​സ്ഥ​ർ, അ​മൃ​ത് കൊ​ച്ചി സി​റ്റി മി​ഷ​ൻ മാ​നേ​ജ്മെ​ന്റ് യൂ​ണി​റ്റ് പ്ര​തി​നി​ധി​ക​ൾ എ​ന്നി​വ​ർ യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ത്തു.

Tags:    
News Summary - Decision to Reconsider the Cancellation of Administrative Sanction for AMRUT Drinking Water Project

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.