റോഡുകള്‍ ഗതാഗതയോഗ്യമാക്കണമെന്ന്​

അങ്കമാലി:- മൂക്കന്നൂര്‍ ഗ്രാമപഞ്ചായത്ത് പ്രദേശത്തെ തകർന്ന റോഡുകള്‍ ഉടന്‍ ഗതാഗതയോഗ്യമാക്കണമെന്ന് മൂക്കന്നൂര്‍ മണ്ഡലം കോണ്‍ഗ്രസ് (ഐ) കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. മൂക്കന്നൂരിലെ പ്രധാന റോഡായ മൂക്കന്നൂര്‍-ഏഴാറ്റുമുഖം റോഡി​െൻറ പൂതംകുറ്റി മുതല്‍ മൂന്നൂര്‍പ്പിള്ളിവരെയുള്ള ഭാഗം കാല്‍നടക്കുപോലും കഴിയാത്ത അവസ്ഥയിലാണ്. റോഡില്‍ പലഭാഗത്തും വലിയകുഴികള്‍ രൂപപ്പെട്ടിരിക്കുന്നു. പ്ലാച്ചിപ്പാറ- പറമ്പയം- പാലിശ്ശേരി റോഡും എടലക്കാട്- ചുള്ളി റോഡും മഞ്ഞിക്കാട് -ദേവഗിരി റോഡും സഞ്ചാരയോഗ്യമല്ലാതായിട്ട് മാസങ്ങളായി. മണ്ഡലം പ്രസിഡൻറ് ടി.എം. വര്‍ഗീസ് അധ്യക്ഷത വഹിച്ചു. ഡി.സി.സി ജനറല്‍ സെക്രട്ടറിമാരായ കെ.പി. ബേബി, പി.വി. ജോസ്, പഞ്ചായത്ത് പ്രസിഡൻറ് മോളി വിന്‍സ​െൻറ്, വൈസ് പ്രസിഡൻറ് ഏല്യാസ് കെ. തര്യന്‍, ജോസ് മാടശ്ശേരി എന്നിവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.