നൈപുണ്യ പരിശീലന മൊബിലൈസേഷന്‍ ക്യാമ്പ്

ആലുവ: കുടുംബശ്രീ മിഷന്‍ ചൂര്‍ണിക്കര പഞ്ചായത്തുമായി സഹകരിച്ച് സൗജന്യ തൊഴില്‍ പരിശീലനം നല്‍കുന്നതിന് മൊബിലൈസേഷന്‍ ക്യാമ്പ് നടത്തും. 19ന് ചൂര്‍ണിക്കര പഞ്ചായത്ത് ഹാളില്‍ നടക്കുന്ന ക്യാമ്പില്‍ വിവിധ മേഖലകളില്‍ പരിശീലനം നല്‍കുന്ന 15 ഏജന്‍സികള്‍ പങ്കെടുക്കും. അഭിരുചിക്കും വിദ്യാഭ്യാസയോഗ്യതക്കും അനുസരിച്ചുള്ള പരിശീലനം പൂര്‍ത്തിയാക്കുന്നവര്‍ക്ക് മികച്ച സ്‌ഥാപനങ്ങളില്‍ ജോലി നല്‍കും. പരിശീലനത്തിന് യാത്രബത്ത, താമസ സൗകര്യം, ഭക്ഷണം എന്നിവ ലഭിക്കും. റിസപ്ഷനിസ്‌റ്റ്, ഹൗസ് കീപ്പിങ് സൂപ്പര്‍വൈസര്‍, സെക്യൂരിറ്റി സൂപ്പര്‍വൈസര്‍, അനിമേഷന്‍, ടാലി, ഡ​െൻറല്‍ സിറാമിക് ടെക്‌നീഷ്യന്‍, റീട്ടെയില്‍ സെയില്‍സ്, ഇന്‍ഡസ്ട്രിയല്‍ എമര്‍ജന്‍സി മെഡിക്കല്‍ ടെക്‌നീഷ്യന്‍, ജെ.സി.ബി/ ഹിറ്റാച്ചി മെയിൻറനന്‍സ്, ഓട്ടോമൊബൈല്‍ സര്‍വിസിങ്, ഹോസ്പിറ്റാലിറ്റി മേഖലകളിലാണ് പരിശീലനം. വാഴക്കുളം, പാറക്കടവ്, അങ്കമാലി, ആലങ്ങാട് ബ്ലോക്കുകളിലെ പഞ്ചായത്തുകളില്‍ ഉള്‍പ്പെട്ടവര്‍ക്ക് ക്യാമ്പില്‍ പങ്കെടുക്കാം. എസ്.എസ്.എല്‍.സിയാണ് യോഗ്യത. വയസ്സ് 18നും 35നും ഇടയില്‍ ആകണം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.