ആലുവ--മൂന്നാർ റോഡ് തകർച്ച; പൊതുമരാമത്ത് വകുപ്പുമന്ത്രിക്ക് പരാതി നൽകി ആലുവ: ആലുവ-മൂന്നാർ റോഡ് തകർച്ച പരിഹരിക്കണമെന്നാവശ്യപ്പെട്ട് പൊതുമരാമത്ത് മന്ത്രിക്ക് പരാതി നൽകി. കുട്ടമശ്ശേരി ഡോ. അംബേദ്കർ സ്മാരക ലൈബ്രറി ജോ.സെക്രട്ടറി കെ.എം. അബ്ദുസ്സമദാണ് പരാതി നൽകിയത്. പൊതുമരാമത്ത് വകുപ്പ് ആരംഭിച്ച പരാതിപരിഹാര ഹെൽപ് ലൈനിലൂടെയാണ് പരാതി നൽകിയത്. ആലുവ--മാറമ്പിള്ളിവരെ ഭാഗങ്ങളിൽ ടാറിങ്ങും മെറ്റലും ഇളകി വലിയ കുഴികൾ രൂപപ്പെട്ടു. ഇരുചക്രവാഹനങ്ങൾ കുഴിയിൽ വീഴുന്നത് പതിവാണ്. വലിയ കുഴികളടക്കുന്നതിന് അടിയന്തര നടപടി സ്വീകരിക്കണമെന്ന് പരാതിയിൽ ആവശ്യപ്പെട്ടു. ആലുവ എക്സി. എൻജിനീയർക്ക് പരാതി കൈമാറുമെന്നും രണ്ടു ദിവസത്തിനകം നടപടികൾ സ്വീകരിക്കുമെന്നും മന്ത്രിയുടെ ഓഫിസ് അറിയിച്ചു. പെരിയാർ പോട്ടറീസ് കവല, ആനിക്കാട് കവല, കുട്ടമശ്ശേരി എന്നീ ഭാഗങ്ങളിലെ വലിയ കുഴികൾ ചാലക്കൽ നാട്ടൊരുമ വാട്സ് ആപ്പ് കൂട്ടായ്മയും കോൺഗ്രസ് പ്രവർത്തകരുമാണ് അടച്ചത്. (ക്യാപ്ഷൻea51 Road) തകർന്നുകിടക്കുന്ന ആലുവ - മൂന്നാർ ദേശസാൽകൃത റോഡ്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.