വ്യാപാരിയെ മര്‍ദിച്ചതായി പരാതി

ആലുവ: ബാങ്ക് ജങ്ഷനിലെ കടത്തുകടവില്‍ കാന നിർമാണവുമായി ബന്ധപ്പെട്ട തര്‍ക്കത്തിനിടെ . ആലുവ സ്വകാര്യ ബസ് സ്റ്റാന്‍ഡിന് സമീപമുള്ള ബാബു ഫര്‍ണിച്ചര്‍ ഷോപ് ഉടമ കെ.സി. ബാബുവിനാണ് (64) മർദനമേറ്റത്. കടത്തുകടവ് നിവാസി കൂട്ടായ്മയുടെ പ്രസിഡൻറും ആലുവ മര്‍ച്ചൻറ്സ് അസോസിയേഷന്‍ സെക്രട്ടറിയുമാണ് കെ.സി. ബാബു. മര്‍ദനമേറ്റതോടെ ഇദ്ദേഹം കുഴഞ്ഞ് വീഴുകയായിരുന്നു. കടത്ത് കടവിന് സമീപമുള്ള സന്തോഷ് എന്നയാൾ മർദിച്ചെന്ന് കാണിച്ചാണ് ആലുവ പൊലീസിൽ പരാതി നല്‍കിയത്. ബാബുവിനെ ആലുവ കാരോത്തുകുഴി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.