കാലടി: . വെള്ളിയാഴ്ച ബാറിന് സമീപം റോഡ് കുറുകെ കടന്ന കാഞ്ഞൂർ കാഞ്ഞിരത്തിങ്കൽ ജോർജ് (63) ബൈക്കിടിച്ച് മരിച്ചിരുന്നു. വൈകീട്ട് എഴരയോടെയാണ് അപകടം നടന്നത്. പരുത്തിച്ചുവട് കപ്പേള മുതൽ ചെങ്ങൽ വരെയുള്ള ഭാഗങ്ങളിലെ വഴിവിളക്കുകൾ നോക്കുകുത്തികളായതാണ് അപകടങ്ങൾ തുടർച്ചയാവുന്നതിന് കാരണം. മാസങ്ങളായി ഈ ഭാഗത്തെ വഴിവിളക്കുകൾ തെളിയുന്നില്ല. മദ്യപിക്കാൻ വരുന്നവർക്ക് ആരും കാണാതെ ബാറിൽ പ്രവേശിക്കാനാണ് വഴിവിളക്കുകൾ തെളിക്കാൻ അധികൃതർ തയാറാവാത്തതെന്ന് പ്രദേശവാസികളും റെസിഡൻറ്സ് അസോസിയേഷൻ ഭാരവാഹികളും ആരോപിച്ചു. വൈകീട്ട് മുതൽ ഈ പരിസരത്തുകൂടി സ്ത്രീകളടക്കം കാൽനടക്കാർക്ക് സഞ്ചരിക്കാൻ സാധിക്കാത്ത അവസ്ഥയാണ്. കപ്പേളയിൽ പ്രാർഥിക്കാൻ വരുന്ന വിശ്വാസികളും ദുരിതത്തിലാണ്. പാലത്തിലെയും പരിസര പ്രദേശങ്ങളിലെയും തെരുവുവിളക്കുകൾ തെളിച്ച് സാമൂഹികവിരുദ്ധശല്യവും അപകടങ്ങളും ഒഴിവാക്കാൻ അധികൃതർ തയാറാവണമെന്ന് പാസഞ്ചേഴ്സ് അസോസിയേഷൻ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.