കൊച്ചി: ആസ്റ്റർ @30 വളൻറിയേഴ്സ് പരിപാടിയുടെ ഭാഗമായി പെരുമ്പാവൂർ കണ്ടത്തറ ഗവ. യു.പി സ്കൂളിൽ ആസ്റ്റർ മെഡ്സിറ്റിയും ആസ്റ്റർ സിക് കിഡ്സ് ഫൗണ്ടേഷനും ഓണാഘോഷം സംഘടിപ്പിച്ചു. സ്കൂളിലെ 200 വിദ്യാർഥികളിൽ പകുതിയിലേറെയും ഇതര സംസ്ഥാന തൊഴിലാളികളുടെ മക്കളാണ്. മൂവാറ്റുപുഴ ആർ.ഡി.ഒ ഷാജഹാൻ ഉദ്ഘാടനം ചെയ്തു. വിദ്യാർഥികൾക്ക് ഓണസമ്മാനമായി സ്കൂൾബാഗും സമ്മാനിച്ചു. സദ്യയും ഒരുക്കി. ആസ്റ്റർ മെഡ്സിറ്റി എച്ച്.ആർ ഹെഡ് വി.സി. മനോജ്, ചീഫ് ഓഫ് മെഡിക്കൽ സർവിസസ് പി.സി. അലക്സാണ്ടർ, ആസ്റ്റർ ഡി.എം ഫൗണ്ടേഷൻ മാനേജർ ലത്തീഫ് കാസിം, ബിസിനസ് ഡെവലപ്മെൻറ് കോഒാഡിനേറ്റർ നാഹിത് സിറാജ് തുടങ്ങിയവർ പെങ്കടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.