കോതമംഗലം: എെൻറ നാട് കൂട്ടായ്മ 24ന് കോതമംഗലത്ത് മെഗാ ജോബ് ഫെയർ സംഘടിപ്പിക്കും. വിമല പബ്ലിക് സ്കൂളിൽ നടക്കുന്ന പരിപാടിയിൽ അമ്പതോളം കമ്പനികൾ പങ്കെടുക്കും. ഐ.ടി, ബി.പി.ഒ, മാനുഫാക്ചറിങ്, ഇൻഷുറൻസ്, റീെട്ടയിൽ, ഹെൽത്ത് കെയർ, ടെക്സ്റ്റൈൽ, ഹോസ്പിറ്റാലിറ്റി കമ്പനികളാണ് എത്തുന്നത്. പത്താം ക്ലാസ് മുതൽ ഡിഗ്രി, പി.ജി, പ്രഫഷനൽ ഡിഗ്രി തലം വരെയുള്ളവർക്ക് പങ്കെടുക്കാം. വാക് ഇൻ ഇൻറർവ്യൂ മാതൃകയിലാണ് തെരഞ്ഞെടുപ്പ്. സ്പോട്ട് രജിസ്േട്രഷനും സൗകര്യം ഉണ്ടാകും. കേരള ചേംബർ ഓഫ് കോമേഴ്സ് യൂത്ത് ഫോറം, ജെ.സി.ഐ, കാക്കനാട് സൈബർ സിറ്റി എന്നിവരും പങ്കാളികളാകുമെന്ന് സംഘാടകർ അറിയിച്ചു. ഫോൺ: 8589995060. ഇ-മെയിൽ: entenaadumegajobfair2017@gmail.com
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.