മിന്നലേറ്റ് വീടിന് നാശം

പെരുമ്പാവൂർ: മിന്നലേറ്റ് വീടിന് നാശനഷ്ടം സംഭവിച്ചു. മേതല മുട്ടത്തുമുകൾ മുട്ടത്തുമുകളത്ത് വീട്ടിൽ മധു-റെജി ദമ്പതികളുടെ വീടിനാണ് നാശമുണ്ടായത്. ശനിയാഴ്ച ഉച്ചക്ക് ഒന്നോടെയാണ് സംഭവം. മധുവും ഭാര്യയും ഉച്ചഭക്ഷണം കഴിക്കുന്നതിനിടെയാണ് വലിയ ശബ്്ദത്തിൽ ഇടിയും മിന്നലും വീടിന് പിന്നിൽ പതിച്ചത്. വീടിനോട് ചേർന്നുള്ള കരിങ്കൽ ഭിത്തിയിലാണ് മിന്നൽ പതിച്ചത്. ചുവരിന് കല്ലടിച്ചുകൊണ്ട് സുഷിരം രൂപപ്പെട്ടു. വീട്ടിലേക്കുള്ള സർവിസ് വയർ കത്തി നശിച്ചു. കൂടാതെ, മെയിൻ സ്വിച്ച് തെറിച്ചുപോവുകയും ഇലക്ട്രിക് ഉപകരണങ്ങൾക്ക് കേടുപാട് സംഭവിക്കുകയും ചെയ്തു. സമീപ വീടുകളിൽ ഉള്ളവർക്ക് ചെറിയ രീതിയിൽ ഷോക്ക് ഏൽക്കുകയും ചെയ്തു. ഓണാഘോഷം പെരുമ്പാവൂർ: ഒന്നാംമൈൽ ഹൗസിങ് ബോർഡ് െറസിഡൻറ്സ് അേസാസിയേഷൻ ഓണാഘോഷവും ഓണസദ്യയും ഞായറാഴ്ച നടക്കും. വൈകീട്ട് നാലിന് മുനിസിപ്പൽ ചെയർപേഴ്സൻ സതി ജയകൃഷ്ണൻ ഉദ്ഘാടനം ചെയ്യും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.