ഫിസിയോതെറാപ്പിസ്​റ്റുകൾ അനധികൃത ചികിത്സ നടത്തുന്നില്ലെന്ന് ഉറപ്പാക്കണം ^ഹൈകോടതി

ഫിസിയോതെറാപ്പിസ്റ്റുകൾ അനധികൃത ചികിത്സ നടത്തുന്നില്ലെന്ന് ഉറപ്പാക്കണം -ഹൈകോടതി കൊച്ചി: ഫിസിയോ തെറാപ്പിസ്റ്റുകൾ അനധികൃതമായി ചികിത്സ നടത്തുന്നില്ലെന്ന് ഉറപ്പാക്കണമെന്ന് ഹൈകോടതി. സംസ്ഥാനത്ത് ഫിസിയോതെറാപ്പി കൗൺസിലിന് രൂപം നൽകുന്ന കാര്യം പരിഗണിക്കണമെന്നും സിംഗിൾ ബെഞ്ച് നിർദേശം നൽകി. ഫിസിയോതെറാപ്പി കൗൺസിൽ രൂപവത്കരിക്കാനാവില്ലെന്ന സർക്കാർ ഉത്തരവ് ചോദ്യംചെയ്ത് കാസർകോട് ഹോസ്ദുർഗ് സ്വദേശി സതീഷ് കെ. തോമസ് നൽകിയ ഹരജിയാണ് കോടതി പരിഗണിച്ചത്. കൗൺസിലിന് രൂപം നൽകണമെന്നാവശ്യപ്പെട്ട് ഫിസിയോതെറാപ്പിസ്റ്റുകൾ അസോസിയേഷൻ മുഖേന സർക്കാറിന് അപേക്ഷ നൽകിയെങ്കിലും തുടർനടപടികളുണ്ടായില്ല. തുടർന്ന് നൽകിയ ഹരജിയിൽ അപേക്ഷ പരിഗണിച്ച് തീർപ്പാക്കാൻ ഹൈകോടതി സർക്കാറിേനാട് നിർദേശിച്ചു. എന്നാൽ, അലോപ്പതി, ആയുർവേദം തുടങ്ങിയവയെപ്പോലെ ഫിസിയോതെറാപ്പി സ്വതന്ത്ര ചികിത്സാ രീതിയല്ലെന്നും കൗൺസിൽ രൂപവത്കരിക്കാനാവില്ലെന്നും വ്യക്തമാക്കി സർക്കാർ 2012 ജൂൺ 13ന് ഉത്തരവിറക്കി. ഈ ഉത്തരവ് ചോദ്യം െചയ്ത് നൽകിയ ഹരജിയിലാണ് കോടതിയുടെ നിർദേശം. ഇക്കാര്യത്തിലെ പൊതുതാൽപര്യമാണ് ഉയർത്തിക്കാട്ടുന്നതെന്ന് കോടതി ചൂണ്ടിക്കാട്ടി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.