മുടക്കുഴ പഞ്ചായത്തിലെ പെട്ടമലയിൽ 38ലധികം ആഴമേറിയ പാറമടകൾ

പെരുമ്പാവൂർ: മൂന്ന് യുവാക്കളുടെ മരണത്തിന് ഇടയായ മുടക്കുഴ പഞ്ചായത്തിലെ പെട്ടമലയിലുള്ളത് 38ലധികം ആഴമേറിയ പാറമടകൾ. നാട്ടുകാരുടെ പരാതിയെ തുടർന്ന് ഈ മടകളിലെ ഖനനം 2016ൽ കലക്ടർ നിർത്തലാക്കിയതാണ്. അപകടം നടന്നതിന് സമീപത്തെ മറ്റൊരു പാറമടയിൽ കഴിഞ്ഞ വർഷം ഇതേസമയത്ത് സമീപവാസിയായ മുണ്ടാക്കാപറമ്പിൽ ലൈജുവി​െൻറ മകൻ ആദർശ് മുങ്ങി മരിച്ചിരുന്നു. ഇത്തരം നിരവധി അപകടങ്ങൾ മുമ്പും ഇവിടെയുണ്ടായിട്ടുണ്ട്. പാറമടകളുടെ വിവരങ്ങളും ഭംഗിയുമറിഞ്ഞ് നിരവധി യുവാക്കളാണ് ദിനംപ്രതി ഇവിടെ എത്തുന്നതെന്ന് നാട്ടുകാർ പറഞ്ഞു. ദൂരെ സ്ഥലങ്ങളിലെ കോളജുകളിൽ നിന്നുള്ള യുവാക്കളാണ് സന്ദർശകരിൽ അധികവും. വിനോദ സഞ്ചാരത്തിനെത്തുന്ന യുവാക്കളിൽ പലരും മദ്യത്തിനും മയക്കുമരുന്നിനും അടിമകളാണെന്ന് ആക്ഷേപമുണ്ട്. ലഹരിയിൽ, ഓളങ്ങളില്ലാതെ നിശ്ശബ്്ദമായിക്കിടക്കുന്ന കയത്തിലെ അപകടം ഇവർ അറിയുന്നില്ല. പായൽപിടിച്ച പാറകളിൽ വഴുവഴുപ്പുള്ളതിനാൽ അപകടത്തിൽപെട്ടാൽ രക്ഷപ്പെടുക അസാധ്യമാണ്. ഉല്ലാസയാത്രയുടെ ചിത്രങ്ങളും വിവരങ്ങളും സോഷ്യൽൽ മീഡിയ വഴി പലരും പ്രചരിപ്പിക്കുമ്പോൾ കൂടുതൽ പേർ ഇവിടേക്കെത്തുകയാണ്. കുളിക്കാനെത്തുന്നവരിൽ പലരും നീന്തൽ വശമില്ലാത്തവരാണ്. സന്ദർശകരെ കാത്ത് കഞ്ചാവ്, മദ്യമാഫിയ സംഘങ്ങൾ പെട്ടമലയിൽ തമ്പടിക്കുന്നുണ്ടെന്നാണ് നാട്ടുകാരുടെ ആരോപണം. നൂറേക്കർ വിസ്തൃതിയിൽ കിടക്കുന്ന പാറക്കൂട്ടങ്ങൾക്കിടയിലെ ചില കുഴികൾക്ക് 150–200 അടി താഴ്ചയുണ്ട്. ജനവാസവും നിരോധനങ്ങളും ഇല്ലാതിരുന്ന കാലഘട്ടങ്ങളിൽ വൻതോതിൽ ഖനനം നടത്തിയ പാറമടകളാണ് പലതും. അപകടം പതിവായപ്പോൾ മടകൾക്ക് ചുറ്റും കമ്പിവേലി കെട്ടണമെന്നും അപകട മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിക്കണമെന്നും നാട്ടുകാർ അധികൃതേരാട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഇത് ചെവിക്കൊള്ളാൻ തയാറായില്ല. ഇനിയും ഇത് പാലിക്കപ്പെട്ടില്ലെങ്കിൽ ദുരന്തങ്ങൾ തുടർക്കഥയാകും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.