ഓണത്തിെൻറ പഞ്ചസാര വിതരണം മുടങ്ങി

മൂവാറ്റുപുഴ: താലൂക്കിലെ വിവിധ റേഷൻ കടകളിൽ ഓണത്തിന് നൽകേണ്ടിയിരുന്ന പഞ്ചസാര വിതരണം മുടങ്ങി. ഇതോടെ ഓണത്തിന് ഒരു കിലോ പഞ്ചസാര നൽകുമെന്ന സർക്കാർ പ്രഖ്യാപനത്തെ തുടർന്ന് എത്തിയ കാർഡുടമകൾ ബഹളംവെച്ചു. പാക്കറ്റ് ആട്ട എടുക്കുന്ന റേഷൻ കടകൾേക്ക പഞ്ചസാര നൽകാവൂവെന്ന ഉത്തരവുമൂലമാണ് ഭൂരിഭാഗം കടകളിലും പഞ്ചസാര വിതരണം മുടങ്ങാൻ കാരണം. വ്യാപാരികൾ ആട്ട എടുക്കാൻ തയാറാെയങ്കിലും കാലാവധി കഴിഞ്ഞ ആട്ടയാണ് ഈ മാസം വിതരണത്തിനെത്തിയതെന്നറിഞ്ഞതോടെ വ്യാപാരികൾ പിന്മാറുകയായിരുന്നു. ഇത് ഫലത്തിൽ ഉപഭോക്താക്കൾക്ക് തിരിച്ചടിയായി. ഇതോടെയാണ് പഞ്ചസാരയും ഇല്ലാതായത്. മാർക്കറ്റിൽ 43 രൂപവരെ വിലയുള്ള പഞ്ചസാര റേഷൻ കടകളിൽ 22 രൂപക്കാണ് വിതരണം ചെയ്യുന്നത്. പകുതി വിലക്ക് പഞ്ചസാര ലഭിക്കുമെന്നു വന്നതോടെ കാർഡുടമകൾ കൂടുതലായി റേഷൻ കടകളിലെത്തിയിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.