ചെങ്ങന്നൂർ: തിരുവാറന്മുള പള്ളിയോടങ്ങൾ മാത്രം പങ്കെടുക്കുന്ന ചെങ്ങന്നൂർ ഇറപ്പുഴ ചതയം ജലോത്സവത്തിൽ എ ബാച്ചിൽ ഓതറയും ബി ബാച്ചിൽ വന്മഴിയും ജേതാക്കളായി ഗുരു ചെങ്ങന്നൂർ ട്രോഫി കരസ്ഥമാക്കി. പമ്പാനദിയിലെ ഇറപ്പുഴ നെട്ടായത്തിൽ നടന്ന അത്യന്തം വാശിയും ആവേശവും നിറഞ്ഞ മത്സരങ്ങളിൽ യഥാക്രമം കീഴ്വന്മഴിയും മുതവഴിയും രണ്ടാംസ്ഥാനവും പ്രയാറും കോടയാട്ടുകരയും മൂന്നാംസ്ഥാനവും നേടി. ജലഘോഷയാത്രയിൽ എ ബാച്ചിൽ നന്നായി പാടി തുഴഞ്ഞതിനുള്ള ട്രോഫി മഴുക്കീറിനും ബി ബാച്ചിൽ കടപ്രക്കും ലഭിച്ചു. ഏറ്റവും നല്ല ചമയാലങ്കാരത്തിന് മുണ്ടൻകാവും അർഹത നേടി. ഗാനരചയിതാവ് വയലാർ ശരത്ചന്ദ്രവർമ ജലോത്സവം ഉദ്ഘാടനം ചെയ്തു. ചതയം ജലോത്സവ സാംസ്കാരിക സമിതി ചെയർമാൻ എം.വി. ഗോപകുമാർ അധ്യക്ഷത വഹിച്ചു. അഡ്വ. കെ.കെ. രാമചന്ദ്രൻ നായർ എം.എൽ.എ മുഖ്യപ്രഭാഷണം നടത്തി. മുൻ എം.പി തോമസ് കുതിരവട്ടം, മുൻ എം.എൽ.എമാരായ അഡ്വ. മാമ്മൻ ഐപ്, പി.സി. വിഷ്ണുനാഥ്, ജില്ല സഹകരണ ബാങ്ക് മുൻ പ്രസിഡൻറ് നളന്ദ ഗോപാലകൃഷ്ണൻ നായർ, ഡി. വിജയകുമാർ, പി.എം. തോമസ്, കൃഷ്ണകുമാർ കൃഷ്ണവേണി, അഡ്വ. എബി കുര്യാക്കോസ്, പാണ്ടനാട് പഞ്ചായത്ത് പ്രസിഡൻറ് ശിവൻകുട്ടി ഐലാരത്തിൽ, ജില്ല പഞ്ചായത്ത് അംഗങ്ങളായ ജോജി ചെറിയാൻ, വി. വേണു, ബ്ലോക്ക് പഞ്ചായത്ത് അംഗം കല രമേശ്, ഗാനരചയിതാവ് ഒ.എസ്. ഉണ്ണികൃഷ്ണൻ, ഫാ. എബ്രഹാം കോശി, കെ.ജി. കർത്ത, നഗരസഭ വൈസ് ചെയർപേഴ്സൻ കുഞ്ഞൂഞ്ഞമ്മ പറമ്പത്തൂർ, ടി.കെ. ചന്ദ്രചൂഡൻ നായർ, ബി. കൃഷ്ണകുമാർ, കെ.ആർ. പ്രഭാകരൻ നായർ ബോധിനി, അജി ആർ. നായർ എന്നിവർ സംസാരിച്ചു. നഗരസഭ ചെയർമാൻ ജോൺ മുളങ്കാട്ടിൽ, എസ്.െഎ എം. സുധിലാൽ, എൻ.എസ്.എസ് കോളജ് റിട്ട. പ്രിൻസിപ്പൽ പ്രഫ. ബി. രാധാമണിക്കുഞ്ഞമ്മ, പാണ്ടനാട് പഞ്ചായത്ത് പ്രസിഡൻറ് ശിവൻകുട്ടി ഐലാരത്തിൽ, കൃഷ്ണകുമാർ കൃഷ്ണവേണി തുടങ്ങിയവർ വിജയികൾക്ക് ട്രോഫികൾ വിതരണം ചെയ്തു. ജലഘോഷയാത്രയിൽ വന്മഴി, കോടയാട്ടുകര, മുതവഴി, ഉമയാറ്റുകര, കടപ്ര, ഓതറ, തൈമറവുംകര, കീഴ്വന്മഴി, പ്രയാർ, മുണ്ടൻകാവ് തുടങ്ങിയ പള്ളിയോടങ്ങൾ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.