പീതശോഭയിൽ നാട്​ നിറഞ്ഞു; ചതയദിന ഘോഷയാത്ര പ്രൗഢമായി

ആലപ്പുഴ: ശ്രീനാരായണഗുരു ജയന്തിക്ക് നാട് പീതശോഭയിൽ അലങ്കൃതമായി. വിവിധ എസ്.എൻ.ഡി.പി യൂനിയനുകളുടെ ആഭിമുഖ്യത്തിൽ നടന്ന ഘോഷയാത്രകളിൽ ആയിരങ്ങൾ പെങ്കടുത്തു. യൂനിയനുകളുടെ കീഴിെല ശാഖകളുടെയും ശ്രീനാരായണ സംഘടനകളുടെയും പ്രാതിനിധ്യവും ഉണ്ടായിരുന്നു. ഗുരുസൂക്തങ്ങൾ ഉരുവിട്ട് ഗുരുദർശന പ്രാധാന്യം വിളിച്ചോതി മഞ്ഞ വസ്ത്രം ധരിച്ച് മഞ്ഞ ബാനറും കൊടികളുമായി നീങ്ങിയ ഘോഷയാത്ര ഒാരോ സ്ഥലത്തും പ്രത്യേക കലാരൂപങ്ങൾ പ്രദർശിപ്പിച്ചു. എസ്.എൻ.ഡി.പി അമ്പലപ്പുഴ യൂനിയൻ ആലപ്പുഴ നഗരം കേന്ദ്രീകരിച്ച് നടത്തിയ ഘോഷയാത്ര ജനറൽ ആശുപത്രിക്ക് സമീപത്തെ എ.എൻ പുരം ക്ഷേത്ര ഗ്രൗണ്ടിൽനിന്ന് ആരംഭിച്ചു. ഗുരുവി​െൻറ പ്രതിമ സ്ഥാപിച്ച വാഹനത്തിന് പിന്നാലെയാണ് കിടങ്ങാംപറമ്പ് മുതൽ ഒാരോ ശാഖകളുടെയും പ്രവർത്തകൾ അണിനിരന്നത്. വൈവിധ്യമാർന്ന കലാരൂപങ്ങൾ അവതരിപ്പിച്ചു. കോൽക്കളി, ചെണ്ടമേളം, ശിവനൃത്തം, മയിൽനൃത്തം, കൃഷ്ണലീല, അമ്മൻകുടം തുടങ്ങിയ കലാപ്രകടനങ്ങളാണ് നടന്നത്. യൂനിയൻ പ്രസിഡൻറും ആഘോഷ കമ്മിറ്റി ചെയർമാനുമായ കലവൂർ എൻ. ഗോപിനാഥ്, ജനറൽ കൺവീനറും യൂനിയൻ സെക്രട്ടറിയുമായ കെ.എൻ. പ്രേമാനന്ദൻ, ഷാജി കളരിക്കൽ, പി. ഹരിദാസ്, സബിൽരാജ്, അഡ്വ. കെ.ൈവ. സുധീന്ദ്രൻ തുടങ്ങിയവർ ഘോഷയാത്രക്ക് നേതൃത്വം നൽകി. നഗരം കടന്ന് സമ്മേളന നഗരിയായ കിടങ്ങാംപറമ്പ് ക്ഷേത്ര മൈതാനിയിൽ ഘോഷയാത്ര പൂർണമായി എത്തിത്തീരാൻ മണിക്കൂറുകൾ വേണ്ടിവന്നു. കുട്ടനാട്, ചേർത്തല, ചെങ്ങന്നൂർ, മാവേലിക്കര, കാർത്തികപ്പള്ളി എസ്.എൻ.ഡി.പി യൂനിയനുകളുടെയും നേതൃത്വത്തിൽ നടന്ന ഘോഷയാത്രയിലും വലിയ ജനപങ്കാളിത്തം ഉണ്ടായിരുന്നു. ഇതുകൂടാതെ പലയിടത്തും ശാഖതലങ്ങളിലും രാവിലെ മുതൽ പതാക ഉയർത്തൽ, ഗുരുപൂജ, സമൂഹപ്രാർഥന എന്നിവയും നടന്നു. ജയന്തി ആഘോഷങ്ങളുടെ ഭാഗമായി ഗുരുകൃതികളുടെ പാരായണവും അതുമായി ബന്ധപ്പെട്ട മത്സരങ്ങളും സംഘടിപ്പിച്ചിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.