നഗരവീഥികളെ പീതവർണ കടലാക്കി ചതയദിന ഘോഷയാത്ര നടന്നു

മൂവാറ്റുപുഴ: നഗരവീഥികളെ പീതവർണക്കടലാക്കി ചതയദിന ഘോഷയാത്ര നടന്നു. ശ്രീനാരായണ ഗുരുദേവ ജയന്തി ആഘോഷങ്ങളോടനുബന്ധിച്ച് എസ്.എൻ.ഡി.പി യോഗം മൂവാറ്റുപുഴ യൂനിയ‍​െൻറ ആഭിമുഖ്യത്തിൽ നടന്ന ചതയദിന സാംസ്കാരിക ഘോഷയാത്രയിൽ സ്ത്രീകളും കുട്ടികളുമടക്കം നൂറുകണക്കിനാളുകൾ അണിനിരന്നു. ശ്രീകുമാര ഭജന ക്ഷേത്രത്തിൽ നിന്നാരംഭിച്ച സാംസ്കാരിക ഘോഷയാത്രയിൽ പഞ്ചവാദ്യമടക്കമുള്ള താളമേളങ്ങളും അണിനിരന്നു. എസ്.എൻ.ഡി.പി യൂനിയ​െൻറയും വിവിധ ശാഖകളുെടയും വനിത സംഘം, യൂത്ത് മൂവ്മ​െൻറ്, എംപ്ലോയിസ് വെൽഫെയർ ഫോറം തുടങ്ങിയ പോഷകസംഘടന പ്രതിനിധികളും പങ്കെടുത്തു. ഘോഷയാത്ര നഗരംചുറ്റി വെള്ളൂർക്കുന്നം മഹാദേവ ക്ഷേത്ര െമെതാനിയിലെ പ്രത്യേകം തയാറാക്കിയ ശ്രീനാരായണ നഗറിൽ എത്തിച്ചേർന്നു. തുടർന്ന് ആരംഭിച്ച പൊതുസമ്മേളനം എൽദോ എബ്രഹാം എം.എൽ.എ ഉദ്ഘാടനം ചെയ്തു. യൂനിയൻ പ്രസിഡൻറ് വി.കെ. നാരായണൻ അധ്യക്ഷത വഹിച്ചു. ഗോപി കോട്ടമുറിക്കൽ ചതയ ദിന സന്ദേശം നൽകി. വിദ്യാഭ്യാസ അവാർഡ് ദാനം നഗരസഭ ചെയർപേഴ്സൻ ഉഷ ശശിധരൻ നിർവഹിച്ചു. നഗരസഭ കൗൺസിലർമാരായ സിന്ധു െഷെജു, െഷെല അബ്്ദുല്ല, യോഗം ഡയറക്ടർ ബോർഡ് അംഗങ്ങളായ ഷെറിമോൻ ചാലക്കര, അഡ്വ.എൻ. രമേശ് എന്നിവർ സംസാരിച്ചു. യൂനിയൻ കൗൺസിലർമാരായ അഡ്വ.എ.കെ.അനിൽകുമാർ, സി.ആർ. സോമൻ, പ്രമോദ് കെ. തമ്പാൻ, പി.വി.അശോകൻ, എം.ജി. സത്യവാൻ, സുരേഷ് കാക്കുച്ചിറ, യൂമിയൻ പഞ്ചായത്ത് അംഗങ്ങളായ എം.എസ്. വിൽസൻ, പൊന്നമ്മ ദിവാകരൻ, പി.എൻ. രമണൻ, വനിത സംഘം പ്രസിഡൻറ് നിർമല ചന്ദ്രൻ, സെക്രട്ടറി ഉഷ നാരായണൻ, യൂത്ത് മൂവ്മ​െൻറ് പ്രസിഡൻറ് പ്രതീഷ് പുഷ്പൻ, കെ.ജി. അരുൺകുമാർ എന്നിവർ പങ്കെടുത്തു. സെക്രട്ടറി പി.എൻ.പ്രഭ സ്വാഗതവും യൂനിയൻ െവെസ് പ്രസിഡൻറ് എൻ.ജി. വിജയൻ നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.