മൂവാറ്റുപുഴ: ബംഗളൂരുവിൽ കൊല്ലപ്പെട്ട മുതിർന്ന മാധ്യമപ്രവർത്തക ഗൗരി ലങ്കേഷിെൻറ കൊലപാതകത്തിൽ പ്രതിഷേധിച്ച് ആസാദ് പബ്ലിക് ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ പായിപ്ര കവലയിൽ യോഗ൦ സ൦ഘടിപ്പിച്ചു. ലൈബ്രറി പ്രസിഡൻറ് ഇ.എ.ഹരിദാസ് അധ്യക്ഷത വഹിച്ചു. കെ.എം. ഗോപി, പായിപ്ര കൃഷ്ണൻ, എൻ. അരുൺ, വി.എം.നവാസ്, എം.എ. നൗഷാദ്, ടി.ആർ.ഷാജു, പി.എ.അബ്ദുസ്സമദ് എന്നിവർ സ൦സാരിച്ചു. ത്രീവ്രവാദത്തിനു൦ അസഹിഷ്ണുതക്കുമെതിരെ പ്രതിഷേധ ജ്വാല തെളിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.