നെടുമ്പാശ്ശേരി: ഇതരസംസ്ഥാനങ്ങളിൽനിന്ന് സ്പിരിറ്റ് കൊണ്ടുവന്ന് മറിച്ചുവിൽപന നടത്തിയ കേസിൽ ഒരാൾ പിടിയിൽ. നെടുമ്പാശ്ശേരി അറക്കൽ ആരോമാറ്റിക്സ് ഉടമ വർഗീസ് അറക്കലിനെയാണ് ആലുവ റേഞ്ച് എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ എം.എസ്.ബാലകൃഷ്ണെൻറ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. അനധികൃതമായി സൂക്ഷിച്ച 4095 ലിറ്റർ സ്പിരിറ്റ് പിടിച്ചെടുക്കുകയും ചെയ്തു. കമ്പ്യൂട്ടർ മദർബോർഡ് വൃത്തിയാക്കുന്നതിനുള്ള ലോഷൻ നിർമിക്കുന്നതിെൻറ അസംസ്കൃതവസ്തുവായി സ്പിരിറ്റ് ഉപയോഗിക്കുന്നതിന് ലൈസൻസെടുത്ത ശേഷമായിരുന്നു അനധികൃത ഇടപാട്. വർഷങ്ങളായി പ്രവർത്തിക്കുന്ന ഈ സ്ഥാപനം ലോഷൻ നിർമിക്കാതെ സ്പിരിറ്റ് മറിച്ചുവിൽക്കുകയാണെന്ന രഹസ്യവിവരം െഡപ്യൂട്ടി കമീഷണർ കെ.എ.നെൽസന് ലഭിച്ചതിനെ തുടർന്നാണ് പരിശോധന നടത്തിയത്. ലോഷൻ നിർമിക്കുന്നതിനെന്നു പറഞ്ഞ് സ്ഥാപിച്ച മെഷീൻ വർഷങ്ങളായി പ്രവർത്തിക്കുന്നില്ലെന്ന് പരിശോധനയിൽ കണ്ടെത്തി. സ്ഥാപനത്തിെൻറ െലെസൻസ് രേഖകളും ഹാജരാക്കാൻ ഉടമക്കായില്ല. ഇതിെൻറ പശ്ചാത്തലത്തിലാണ് അബ്കാരി നിയമം 55 ഐ വകുപ്പ് പ്രകാരം ജാമ്യമില്ലാ കുറ്റത്തിന് കേസെടുത്തത്. ഇയാളെ ആലുവ കോടതിയിൽ ഹാജരാക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.