ആലപ്പുഴ: ചിത്രകാരനും ശിൽപിയുമായ അജയൻ കാട്ടുങ്കലിെൻറ കരവിരുതിൽ ശ്രീനാരായണഗുരു പ്രതിമ രൂപംകൊണ്ടു. പൂർണമായും ഫൈബറിൽ തീർത്ത പ്രതിമക്ക് 15 കിലോയാണ് ഭാരം. ഐസോറെസിൻ എന്നാണ് ഈ നിർമാണ പ്രക്രിയ അറിയപ്പെടുന്നത്. മൂന്നടി നീളവും ആറിഞ്ച് അടിത്തറയുമുള്ള പ്രതിമ എസ്.എൻ.ഡി.പി അമ്പലപ്പുഴ യൂനിയൻ സംഘടിപ്പിക്കുന്ന ജയന്തി ഘോഷയാത്രകൾക്ക് ഉപയോഗിക്കാനാണ് നിർമിച്ചുനൽകിയത്. ശ്രീനാരായണഗുരുവിെൻറ തന്മയത്വ മുഖഭാവവും ശരീരപ്രകൃതിയും വരച്ചുകാട്ടുന്നതാണ് പ്രതിമ. കളിമണ്ണ് ഉപയോഗിച്ച് അച്ചുണ്ടാക്കിയ ശേഷമായിരുന്നു നിർമാണം. കരിങ്കല്ലിൽ കൊത്തി നിർമിക്കുന്ന ശിൽപെത്തക്കാൾ വെല്ലുവിളി നിറഞ്ഞതാണ് ഫൈബറിലേതെന്ന് അജയൻ പറഞ്ഞു. ഗുരു ധ്യാനത്തിലിരിക്കുന്ന പ്രതിമ ഒരുമാസത്തിനകം പൂർത്തിയാക്കി. ശേഷം ഓയിൽ പെയിൻറിങ് ചെയ്ത് മിനുസപ്പെടുത്തി. ശുഭ്രവസ്ത്രധാരിയായ ഗുരുവിെൻറ പ്രതിമ നിർമാണത്തിന് ഒരുലക്ഷം രൂപയാണ് ചെലവ്. പ്രതിമ നിർമാണ സഹായികളായി ബംഗാളി സ്വദേശികളായ സുമിത്ത്, സൗരവ് എന്നിവരും സുഹൃത്ത് ജോഷിയും ഉണ്ടായിരുന്നു. പ്രതിമ എസ്.എൻ.ഡി.പി ഭാരവാഹികൾ ഏറ്റുവാങ്ങി. ഗുരുജയന്തി ആഘോഷങ്ങൾക്കുശേഷം കിടങ്ങാംപറമ്പ് എസ്.എൻ.ഡി.പി യൂനിയൻ ഓഫിസിൽ പ്രതിമ സൂക്ഷിക്കും. വിദ്യാർഥികള്‍ക്ക് അവധിക്കാല സൈബര്‍ ഉത്സവം ആലപ്പുഴ: എട്ട്, ഒമ്പത് ക്ലാസുകളിലെ ഹായ് സ്കൂള്‍ കുട്ടിക്കൂട്ടം പദ്ധതിയിലെ അംഗങ്ങള്‍ക്ക് കേരള ഇന്‍ഫ്രാസ്ട്രക്ചര്‍ ആൻഡ് ടെക്നോളജി ഫോര്‍ എജുക്കേഷനാണ് (കൈറ്റ്) ദ്വിദിന പഠനക്യാമ്പ് നടത്തും. ഇ അറ്റ് ഉത്സവ് എന്ന് പേരിട്ട ക്യാമ്പിന് 11 സബ്‍ജില്ലകളിൽ 71 സെൻറർ ക്രമീകരിച്ചു. വ്യാഴാഴ്ച മുതല്‍ 10 വരെ ഏതെങ്കിലും രണ്ടുദിവസമാണ് ക്യാമ്പ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.