തുറവൂർ: ലോറിയിൽനിന്ന് ഇരുമ്പുകൂട് തകർത്ത് ചാടി ഒാടി ചതുപ്പിൽ വീണ മുല്ലക്കൽ ക്ഷേത്രത്തിലെ ബാലകൃഷ്ണൻ എന്ന കൊമ്പനാനയെ സംഭവസ്ഥലത്തുനിന്ന് ഉടൻ മാറ്റില്ല. ആരോഗ്യം വീണ്ടെടുക്കുംവരെ അവിടെ നിർത്താനാണ് തീരുമാനം. മദപ്പാട് മാറാത്തതും പാപ്പാന്മാർക്ക് ആന മെരുങ്ങാത്തതും കാരണമാണ്. ഈ നിലക്ക് ആനയെ ഇവിടെനിന്ന് മാറ്റേണ്ടതില്ലെന്ന് ഡോക്ടറും നിർദേശിച്ചു. ആന പൂർവസ്ഥിതിയിലെത്താതെ കൊണ്ടുപോയാൽ ഇനിയും അനിഷ്ടങ്ങൾക്ക് കാരണമാകും. ആ നിലക്ക് ആനയെ അനന്തൻകരിയിൽ നിർത്തുന്നതുതന്നെയാണ് അഭികാമ്യമെന്ന് ഡോക്ടർ പറഞ്ഞു. ആനക്കുവേണ്ട ഭക്ഷണവും വെള്ളവും യഥാസമയം കൊടുക്കാൻ ആനക്കാരെയും ചുമതലപ്പെടുത്തി. വ്യാഴാഴ്ചയും ഡോക്ടർ പരിശോധിച്ച് ആനയുടെ അവസ്ഥ വിലയിരുത്തും. ആന വരുത്തിയ വിന; നാശനഷ്ടത്തിൽ ദുഃഖിതരായി കുടുംബങ്ങൾ തുറവൂർ: ആനയുടെ ആക്രമണത്തിൽ വീടും വീട്ടുപകരണങ്ങളും നഷ്ടപ്പെട്ടവരും ഓട്ടോ നഷ്ടപ്പെട്ടയാളും ഇനിയെന്തന്നറിയാതെ വിഷമിക്കുകയാണ്. തുറവൂർ അനന്തൻകരിയിൽ രമണൻ, എട്ടുകോൽത്തറ വത്സല, അനന്തൻകരിയിൽ രാധാകൃഷ്ണൻ എന്നിവർ. അന്തിയുറങ്ങാൻ കിടപ്പാടമില്ലാതെ പെരുവഴിയിലാണ് രമണെൻറയും വത്സലയുടെയും കുടുംബങ്ങൾ. ആന ലോറിയിൽനിന്ന് ഇറങ്ങിയോടുന്നതിനിെടയാണ് വത്സലയുടെ വീട് തകർത്തത്. വീട്ടിൽ ആരുമില്ലാതിരുന്നാൽ ദുരന്തം ഒഴിവായി. വിളറി പൂണ്ട് ആന പുളിത്തറ പാലം കയറി വരുന്നതിനിെടയാണ് രാധാകൃഷ്ണെൻറ ഓട്ടോ തകർത്തത്. രാധാകൃഷ്ണെൻറയും കുടുംബത്തിെൻറയും ഉപജീവനമാർഗമായിരുന്നു ഓട്ടോ. മാലിന്യം നിറഞ്ഞ തോട്ടിൽനിന്ന് കയറ്റി വീടിെൻറ മുറ്റത്ത് നിൽക്കുമ്പോഴാണ് രമണെൻറ വീടും വീട്ടുപകരണങ്ങളും ആന നശിപ്പിച്ചത്. ആനയെ കൊണ്ടുപോകുന്നതിനുമുമ്പ് നഷ്ടപരിഹാരം കിട്ടണമെന്നാണ് ഇവരുടെ ആവശ്യം. അഞ്ചുസെൻറ് സ്ഥലത്തെ ഓലകൊണ്ട് മറച്ച ഓടിട്ട വീട്ടിലാണ് രമണനും കുടുംബവും കഴിഞ്ഞിരുന്നത്. രോഗിയായ രമണെൻറ കുടുംബം മത്സ്യത്തൊഴിലാളിയായ ഭാര്യ ഗീതയുടെ വരുമാനത്തിലാണ് കഴിഞ്ഞിരുന്നത്. വീടും വീട്ടുപകരണങ്ങളും പൂർണമായി നഷ്ടപ്പെട്ടതിനാൽ അധികൃതരുടെയും നാട്ടുകാരുടെയും സഹായമില്ലാതെ ജീവിക്കാൻ കഴിയില്ല. ആനയെ കൊണ്ടുപോയിക്കഴിഞ്ഞാൽ അധികൃതർ തങ്ങളെ മറക്കുമെന്നാണ് ഇവർ പറയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.