ഗൗരി ലങ്കേഷി​െൻറ വധം നാളെകളുടെ മുന്നറിയിപ്പ് ^ആം ആദ്മി പാർട്ടി

ഗൗരി ലങ്കേഷി​െൻറ വധം നാളെകളുടെ മുന്നറിയിപ്പ് -ആം ആദ്മി പാർട്ടി കൊച്ചി: ഗൗരി ലങ്കേഷി​െൻറ വധം നാളെകളുടെ മുന്നറിയിപ്പാണെന്ന് ആം ആദ്മി പാർട്ടി അഭിപ്രായപ്പെട്ടു. ഇന്ത്യൻ മതേതരത്വത്തിനും -ആവിഷ്കാരസ്വാതന്ത്ര്യത്തിനും വേണ്ടി ധീരമായി തൂലിക പടവാളാക്കിയ പത്രപ്രവർത്തകയെയും സാമൂഹിക പരിഷ്കർത്താവിനെയുമാണ് നഷ്ടമായത്. ഫാഷിസ്റ്റ് ശക്തികള്‍ ഭയപ്പെടുന്നത് എഴുത്തുകാരെയും ചിന്തകരെയുമാണ്. അവർ ഇല്ലാതാകുന്നതോടെ പോരാട്ടങ്ങൾ ഇല്ലാതാകുമെന്ന് ഫാഷിസ്റ്റ് ശക്തികള്‍ കരുതുന്നു. അക്ഷരങ്ങളെ അവർക്ക് ഭയമാണ്. വിവേകമുള്ളവരുടെ വാക്കുകൾ അവരെ വേട്ടയാടും. ഫാഷിസ്റ്റുകളുടെ ഇന്ത്യയിൽ നട്ടെല്ലുള്ള എഴുത്തുകാർ ഇനിയും കൊല്ലപ്പെട്ടുകൊണ്ടേയിരിക്കും. ധാബോൽകർ, പൻസാരെ, കൽബുർഗി എന്നീ കൊലപാതകങ്ങള്‍ സമൂഹ മനഃസാക്ഷിയില്‍ ഉണ്ടാക്കിയ മുറിവുകള്‍ ഉണങ്ങുന്നതിനുമുേമ്പ ഉണ്ടായ ഈ ദുരന്തം സർക്കാര്‍ വരുത്തിവെച്ചതാണ്. ഓരോ അനക്കത്തിലും ഫാഷിസ്റ്റ് വിരുദ്ധനാവുക എന്നതാണ് ഇതിന് പരിഹാരമെന്ന് സംസ്ഥാന രാഷ്ട്രീയകാര്യ സമിതി വിലയിരുത്തി. സംസ്ഥാന കൺവീനർ സി.ആർ. നീലകണ്ഠൻ അധ്യക്ഷത വഹിച്ചു. വിനോദ് മേക്കോത്ത്, ഷൗക്കത്ത് അലി എരോത്ത്, കെ.എസ്. പത്മകുമാർ, ജാഫർ അത്തോളി, ഷൈബു മഠത്തിൽ, കാർത്തികേയൻ ദാമോദരൻ, വി.പി. സെയ്തലവി എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.