മുഖ്യമന്ത്രിക്ക് ആത്മവിശ്വാസം നഷ്​ടപ്പെട്ടവരുടെ ശരീരഭാഷയെന്ന് വി.കെ. ഇബ്രാഹിം കുഞ്ഞ്

മൂവാറ്റുപുഴ: മുഖ്യമന്ത്രി പിണറായി വിജയന് ആത്മവിശ്വാസം നഷ്്ടപ്പെട്ടവരുടെ ശരീരഭാഷയാണെന്ന് വി.കെ. ഇബ്രാഹിം കുഞ്ഞ് എം.എൽ.എ പറഞ്ഞു. പായിപ്ര പഞ്ചായത്ത് പെരുമറ്റം ശിഹാബ് തങ്ങൾ റിലീഫ് സെൽ നിർമിച്ച രണ്ടാമത് ബൈത്തുറഹ്മ ഭവന കൈമാറ്റ ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സംഘ്പരിവാർ പ്രവർത്തകർെക്കതിരെ നടപടി എടുക്കുന്ന കാര്യത്തിൽ ഒന്നും ചെയ്യാൻ കഴിയിെല്ലന്ന തരത്തിെല മറുപടിയാണ് മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞത്. നിയമസഭ തെരഞ്ഞെടുപ്പുകാലത്ത് ഇരട്ടച്ചങ്ക് എന്ന പ്രചാരണവുമായി വന്ന പിണറായി ഓട്ടച്ചങ്കുകാരനായതുപോലെയാണ് സമീപകാലത്തെ നിരവധി സംഭവവികാസങ്ങൾ സൂചിപ്പിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ബൈത്തുറഹ്മയുടെ തക്കോൽദാനം മുസ്ലിം ലീഗ് സംസ്ഥാന ജന.സെക്രട്ടറി കെ.പി.എ. മജീദ് നിർവഹിച്ചു. ജില്ല വൈസ് പ്രസിഡൻറ് പി.എം. അമീർ അലി അധ്യക്ഷത വഹിച്ചു. ജില്ല പ്രസിഡൻറ് എം.പി. അബ്ദുൽ ഖാദർ, പായിപ്ര പഞ്ചായത്ത് വൈസ് പ്രസിഡൻറ് എം.പി. ഇബ്രാഹിം, മുൻ പഞ്ചായത്ത് പ്രസിഡൻറ്, പി.എ. ബഷീർ, റിലീഫ് സെൽ കൺവീനർ ഇസ്മായിൽ മായ്ക്കനാട്ട്, എസ്. മുഹമ്മദ് കുഞ്ഞ്, പി.പി. ഷറഫുദ്ദീൻ, പി.എ. ആരിഫ്, എം.കെ. ഷിഹാബ്, വാർഡ് അംഗം സുറുമി ഉമ്മർ, ടി.എം. ഹാഷിം എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.