നെടുമ്പാശ്ശേരി: ഹജ്ജ് പൂർത്തിയാക്കി ഹാജിമാർ നാട്ടിൽ തിരിച്ചെത്തിത്തുടങ്ങി. അബൂദബി ഐ.സി.സി ഗ്രൂപ്പിെൻറ 104 ഹാജിമാരടങ്ങുന്ന ആദ്യസംഘം ബുധനാഴ്ച ഉച്ചക്ക് ജെറ്റ് എയർവേയ്സ് വിമാനത്തിൽ തിരിച്ചെത്തി. ഫൈസൽ പൈങ്ങോട്ടായി നയിച്ച സംഘത്തെ എ. അഹമ്മദ് അശ്റഫ്, സുഹൈൽ ഹാഷിം, വി.എം. റഷീദ് എന്നിവരുടെ നേതൃത്വത്തിൽ സ്വീകരിച്ചു. സ്വകാര്യ ഹജ്ജ് ഗ്രൂപ്പുകൾ വഴി ഹജ്ജിനുപോയ 290 പേർകൂടി ഇന്നലെ നെടുമ്പാശ്ശേരിയിൽ തിരിച്ചെത്തി. രാവിലെയെത്തിയ സംഘത്തിൽ പ്രഫ. ആലിക്കുട്ടി മുസ്ലിയാർ, വടുതല വി.എം. മൂസ മൗലവി എന്നിവരുമുണ്ടായിരുന്നു. സംസ്ഥാന ഹജ്ജ് കമ്മിറ്റി വഴി യാത്രയായ 11470 പേരെ കൂടാതെ 9000 പേരാണ് ഈ വർഷം സ്വകാര്യ ഗ്രൂപ്പുകൾ വഴി കേരളത്തിൽനിന്ന് ഹജ്ജിന് പുറപ്പെട്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.