കൊച്ചി: ജനുവരിയിൽ നിർമാണം ആരംഭിക്കുന്ന കൊച്ചി കാൻസർ ഗവേഷണകേന്ദ്രത്തിന് രാജ്യാന്തര നിലവാരത്തിൽ കൂടുതൽ അടിസ്ഥാനസൗകര്യങ്ങൾ വിഭാവനം ചെയ്ത് രണ്ടാം പദ്ധതി റിപ്പോർട്ട്. കേന്ദ്രസർക്കാറിന് കീഴിലെ ഹോസ്പിറ്റൽ സർവിസ് കൺസൽട്ടൻസി കോർപറേഷൻ (എച്ച്.എസ്.സി.സി) തയാറാക്കിയ ആദ്യ റിപ്പോർട്ടിൽ വിഭാവനം ചെയ്ത ചില സൗകര്യങ്ങളും സംവിധാനങ്ങളും വിപുലീകരിക്കുകയും ചിലത് പുതുതായി ഉൾപ്പെടുത്തുകയും ചെയ്താണ് ഇൻകെൽ ലിമിറ്റഡ് പദ്ധതി റിപ്പോർട്ട് തയാറാക്കിയത്. പദ്ധതിയുടെ സ്പെഷൽ ഒാഫിസർകൂടിയായ കലക്ടർ കെ. മുഹമ്മദ് വൈ. സഫിറുല്ല, കാൻസർ സെൻറർ മെഡിക്കൽ സൂപ്രണ്ട് ഡോ. പി.ജി. ബാലഗോപാൽ എന്നിവരാണ് റിപ്പോർട്ട് തയാറാക്കാൻ മുൻകൈയെടുത്തത്. റേഡിയേഷൻ ചികിത്സക്ക് ലീനിയർ ആക്സിലേറ്റർ (ലിനാക്) രണ്ടെണ്ണമാണ് ആദ്യ റിപ്പോർട്ടിൽ നിർദേശിച്ചിരുന്നത്. പുതിയ റിപ്പോർട്ടിൽ ഇത് നാലായി. എക്സ്േറ, സി.ടി സ്കാൻ, എം.ആർ.െഎ എന്നിവ ഒന്നിൽനിന്ന് രണ്ട് വീതമാക്കി. െഎ.സി.യു കിടക്കകളുടെ എണ്ണം 55ൽനിന്ന് 67 ആയും വാർഡ് കിടക്കകൾ 128ൽനിന്ന് 237 ആയും ഡേ കെയർ കിടക്കകൾ 24ൽനിന്ന് 57 ആയും ഉയർത്തുകയും പുതുതായി 67 പേ വാർഡ് കിടക്കകൾ ഉൾപ്പെടുത്തുകയും ചെയ്തു. ഒാപറേഷൻ തിയറ്ററുകൾ നാലിൽനിന്ന് എട്ടും ഒ.പി മുറികൾ 24ൽനിന്ന് 70ഉം ആയി. ആദ്യ റിപ്പോർട്ടിൽ ഡേ കെയർ കീമോ കിടക്കകൾ 40 ആയിരുന്നത് പുതിയതിൽ 51 ആയി. ആദ്യ റിപ്പോർട്ടിൽ ഇല്ലാതിരുന്ന മാേമാഗ്രഫി, ന്യൂമാറ്റിക് ട്യൂബ് സംവിധാനം, െഎ.പി ഫാർമസി, ഇൻറർവെൻഷനൽ റേഡിയോളജി, കമ്യൂണിറ്റി ഒാേങ്കാളജി, ലൈബ്രറി, ടെലിമെഡിസിൻ, യോഗ മെഡിസിൻ, മോർച്ചറി, ഫ്ലൂറോസ്കോപി, പീഡിയാട്രിക് ഒാേങ്കാളജി, കാൻസർ രജിസ്ട്രി തുടങ്ങിയ സംവിധാനങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ട്. ആദ്യ റിപ്പോർട്ടിൽ പദ്ധതിക്ക് കണക്കാക്കിയിരുന്ന മൊത്തം ചെലവ് 340 കോടി രൂപയാണ്. ഇൻകെൽ റിപ്പോർട്ടിൽ ഇത് 395 കോടിയായി. പുതിയ റിപ്പോർട്ട് പ്രകാരം 4.8 ലക്ഷം ചതുരശ്ര അടി വിസ്തീർണത്തിലാണ് പദ്ധതി നടപ്പാക്കുന്നത്. ആദ്യ റിപ്പോർട്ടിൽ വിഭാവനം ചെയ്തിരുന്നത് 2.8 ലക്ഷം ചതുരശ്ര അടിയിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.