കൊച്ചി: മുതിര്‍ന്ന മാധ്യമപ്രവര്‍ത്തക ഗൗരി ലങ്കേഷിെൻറ കൊലപാതകത്തിനെതിരെ ചിത്രകാരന്മാര്‍ ദര്‍ബാര്‍ ഹാള്‍ കലാകേന്ദ്രത്തിന് മുന്നില്‍ ചിത്രം വരച്ച് പ്രതിഷേധിച്ചു. തുടര്‍ന്ന് നടന്ന പ്രതിഷേധ കൂട്ടായ്മയില്‍ പ്രഫ. എം.കെ. സാനു, സി.പി.എം ജില്ല സെക്രട്ടറി പി. രാജീവ്, ഡോ. കെ.ജി. പൗലോസ്, ലളിതകല അക്കാദമി ചെയര്‍മാന്‍ സത്യപാല്‍ തുടങ്ങിയവര്‍ സംസാരിച്ചു. ഗൗരി ലങ്കേഷിെൻറ കൊലപാതകംപോലുള്ള സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ജനം അണിനിരക്കണമെന്ന് പ്രഫ. എം.കെ. സാനു പറഞ്ഞു. വിരുദ്ധാശയങ്ങളെ നിശ്ശബ്ദമാക്കാനുള്ള ശ്രമങ്ങള്‍ക്കെതിരെ രാജ്യമൊന്നടങ്കം പ്രതിഷേധിക്കണമെന്ന് പി. രാജീവ് അഭിപ്രായപ്പെട്ടു. സോപാന സംഗീതജ്ഞന്‍ െഞരളത്ത് ഹരിഗോവിന്ദന്‍ പ്രതിഷേധഗാനം ആലപിച്ചു. ഗൗരി ലേങ്കഷിെൻറ ഘാതകരെ പിടികൂടണം -എൻ.സി.പി കൊച്ചി: മാധ്യമപ്രവർത്തക ഗൗരി ലേങ്കഷിനെ കൊലപ്പെടുത്തിയവരെ അറസ്റ്റ് ചെയ്യണമെന്നും മുഖം നോക്കാതെ നടപടി എടുക്കണമെന്നും എൻ.സി.പി എറണാകുളം േബ്ലാക്ക് കമ്മിറ്റി ആവശ്യപ്പെട്ടു. പ്രസിഡൻറ് വി. രാംകുമാർ അധ്യക്ഷത വഹിച്ചു. ജില്ല സെക്രട്ടറിമാരായ മുരളി പുത്തൻവേലി, കെ.കെ. ജയപ്രകാശ്, ഇക്ബാൽ എളമക്കര, ടി.പി. മുരളി, ബിനു, ലോറൻസ് എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.