ബി.ജെ.പിയുടെ അസഹിഷ്ണുതയുടെ അവസാനത്തെ ഇര -കെ.സി. വേണുഗോപാൽ ആലപ്പുഴ: മുതിർന്ന മാധ്യമപ്രവർത്തക ഗൗരി ലങ്കേഷിെൻറ വധം അവർ രാജ്യത്തിെൻറ മതേതരത്വത്തിനുവേണ്ടി നിലകൊണ്ടതിനുള്ള ശിക്ഷയാണെന്ന് എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എം.പി പറഞ്ഞു. മാനുഷിക മുഖമുള്ള മാധ്യമപ്രവർത്തനത്തിെൻറ നേർരൂപമായിരുന്നു ഗൗരി. ബി.െജ.പി ഭരണത്തിെൻറ തണലിൽ രാജ്യത്ത് വർധിച്ചുവരുന്ന അസഹിഷ്ണുതയുടെ അവസാനത്തെ ഇരയാണ് ഗൗരി ലങ്കേഷ്. ഭൂരിപക്ഷ വർഗീയതക്കെതിരെ തങ്ങളുടെ അഭിപ്രായം പറഞ്ഞ അവരുടെ മുൻഗാമികൾക്കുണ്ടായ അതേ അവസ്ഥയിൽതന്നെ അവരുടെ അന്ത്യം സംഭവിച്ചതിന് പിന്നിൽ തികഞ്ഞ ആസൂത്രണമുണ്ടെന്ന് സംശയിക്കേണ്ടിയിരിക്കുെന്നന്നും എം.പി പറഞ്ഞു. മാധ്യമസ്വാതന്ത്ര്യത്തിനും മനുഷ്യാവകാശങ്ങൾക്കും വേണ്ടി നിലകൊണ്ട ഗൗരിയുടെ വധം മനുഷ്യ മനഃസാക്ഷിയെ ഞെട്ടിപ്പിക്കുന്ന ഒന്നാണ്. കൊലപാതകത്തിന് പിന്നിൽ പ്രവർത്തിച്ചവർ എത്ര ഉന്നതരായാലും നിയമത്തിനുമുന്നിൽ കൊണ്ടുവരാൻ സാധ്യമായ എല്ലാ നടപടിയും സ്വീകരിക്കാൻ അദ്ദേഹം കർണാടക സർക്കാറിനോട് ആവശ്യപ്പെട്ടു. സംസ്‌കാര ചടങ്ങുകളിൽ പങ്കെടുത്ത വേണുഗോപാൽ അന്ത്യോപചാരമർപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.