കൊച്ചി: യൂറോളജി വിദഗ്ധരുടെ അന്താരാഷ്ട്ര ലാപേറാസ്‌കോപിക് സമ്മേളനം ത്രിഡി ലാപ് എന്‍ഡോഫ്യൂഷന്‍ -2017 ഇൗ മാസം ഒമ്പത്, 10 തീയതികളിൽ കലൂര്‍ ഗോകുലം പാര്‍ക്ക് കൺവെന്‍ഷന്‍ സെൻററില്‍ നടക്കും. യൂറോ കെയര്‍, പി.വി.എസ് മെമ്മോറിയല്‍ ഹോസ്പിറ്റല്‍, വി.പി.എസ് ലേക്‌ഷോര്‍ ഹോസ്പിറ്റല്‍ ആൻഡ് റിസര്‍ച് സെൻറർ എന്നിവയുടെ ആഭിമുഖ്യത്തിലാണ് സമ്മേളനം. ശനിയാഴ്ച വൈകീട്ട് 7.30ന് ജസ്റ്റിസ് സുരേന്ദ്ര മോഹന്‍ ഉദ്ഘാടനം ചെയ്യും. ഹൈബി ഈഡന്‍ എം.എല്‍.എ മുഖ്യപ്രഭാഷണം നടത്തും. വിവിധ സംസ്ഥാനങ്ങളില്‍നിന്ന് അമ്പതോളം വിദഗ്ധരും അഞ്ഞൂറിലധികം പ്രതിനിധികളും പങ്കെടുക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.