കുട്ടനാട്: കുട്ടനാട്ടിൽ ജലഗതാഗത വകുപ്പിെൻറ സര്‍വിസ് ബോട്ടില്‍ സ്രാങ്ക് കുടിച്ച് കൂത്താടി. നാട്ടുകാര്‍ പരാതിപ്പെട്ടതിനെ തുടര്‍ന്ന് പൊലീസ് ബോട്ടും സ്രാങ്കിനെയും കസ്റ്റഡിയിലെടുത്തു. എറണാകുളം സ്വദേശി ധനേഷിനെയാണ് കസ്റ്റഡിയിലെടുത്തത്. കുട്ടനാടിെൻറ പ്രകൃതി സൗന്ദര്യം ആസ്വദിക്കാന്‍ സന്ദര്‍ശകര്‍ക്ക് സഞ്ചരിക്കാന്‍ സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ സ്‌പെഷല്‍ സര്‍വിസ് ബോട്ടിലാണ് സ്രാങ്കിെൻറ മദ്യലഹരിയുള്ള കൂത്ത് നടന്നത്. ബോട്ട് കടന്നുപോയ പ്രദേശങ്ങളിലെ തിട്ടകളിലും മരങ്ങളിലും നിയന്ത്രണംവിട്ട ബോട്ട് ഇടിച്ചുതുടങ്ങിയതോടെയാണ് നാട്ടുകാര്‍ സംഘടിച്ചത്. സന്ദര്‍ശകര്‍ നിറഞ്ഞിരുന്ന ബോട്ട് അദ്ഭുതകരമായാണ് കരക്കെത്തിയത്. കുട്ടനാട്ടില്‍ സര്‍വിസ് നടത്തുന്ന ബോട്ടുകളിലെ ജീവനക്കാരില്‍ പലരും മദ്യപിച്ച് ജോലിക്ക് എത്തുന്നതായി പരാതിയുണ്ട്. അത് സാധൂകരിക്കുന്നതാണ് ബുധനാഴ്ച സീ കുട്ടനാട് ബോട്ടില്‍ നടന്ന സ്രാങ്കിെൻറ പരാക്രമം. അതേസമയം, ജലഗതാഗത വകുപ്പിെൻറ കീഴില്‍ പ്രവര്‍ത്തിക്കുന്ന സ്റ്റേഷനുകളില്‍ ഡ്യൂട്ടി സമയങ്ങളില്‍ ജീവനക്കാര്‍ മദ്യപിച്ച് എത്തുന്നതായി പരാതി ഉയര്‍ന്നിട്ടുണ്ട്. കഴിഞ്ഞദിവസം സ്റ്റേഷന്‍ മാസ്റ്റര്‍ അടക്കമുള്ളവര്‍ ബോട്ടുകളില്‍ ഇരുന്ന് മദ്യപിക്കുന്ന ചിത്രം ജലഗതാഗത വകുപ്പ് ഡയറക്ടര്‍ അടക്കമുള്ളവരുടെ വാട്സ്ആപ് ഗ്രൂപ്പില്‍ പരക്കുന്നതായി പ്രചാരണമുണ്ടായിരുന്നു. നഗരത്തിൽ പൊലീസ് കൺട്രോൾ റൂം ബോട്ട്െജട്ടിക്ക് വിളിപ്പാടകലെയായിട്ടും അവിടേക്ക് പൊലീസിെൻറ സാന്നിധ്യം ഉണ്ടാകാറേയില്ല. ഇപ്പോൾ പ്രശ്നം ഒതുക്കിത്തീർക്കാനും അണിയറയിൽ ശ്രമം തകൃതിയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.