യുവാവിനെ കുത്തിപ്പരിക്കേൽപിച്ചു; ഒരാൾ അറസ്​റ്റിൽ

പറവൂർ: യുവാവിനെ തടഞ്ഞുനിർത്തി മൂന്നംഗ സംഘം കുത്തിപ്പരിക്കേൽപിച്ചു. ഒരാൾ പിടിയിൽ. രണ്ടുപേർക്ക് പൊലീസ് തിരച്ചിൽ ഊർജിതമാക്കി. പുത്തൻവേലിക്കര മാനാഞ്ചേരിക്കുന്ന് താഴത്ത് സതീഷിനാണ് (32) കുത്തേറ്റത്. ചൊവ്വാഴ്ച രാത്രി 11.30ന് അഞ്ചുവഴിയിലാണ് സംഭവം. ഇയാൾ കൊടുങ്ങല്ലൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. പുത്തൻവേലിക്കര ചാത്തനാട്ടുപറമ്പിൽ ഡിനിയെ (40) പൊലീസ് അറസ്റ്റുചെയ്തു. സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ: അയ്യങ്കാളി ജയന്തിയോടനുബന്ധിച്ച് കെ.പി.എം.എസ് പുത്തൻവേലിക്കരയിൽ നടത്തിയ ഘോഷയാത്രക്കിടെ ഉണ്ടായ തർക്കമാണ് കാരണം. യുവാവിനെ വെട്ടിയ സംഘത്തിലുള്ളവർ പരിപാടി അലങ്കോലമാക്കാൻ ശ്രമിച്ചു. സതീഷുമായി തർക്കമുണ്ടായി. രാത്രിയിൽ കത്തിയുമായി അഞ്ചുവഴിയിൽ സതീഷിനെ കാത്തുനിന്ന സംഘം തടഞ്ഞുനിർത്തി മുഖത്ത് കുത്തുകയായിരുന്നു. പുത്തൻവേലിക്കര സ്വദേശിയായ മജേഷാണു കുത്തിയത്. രജീന്ദ്രനാഥ് എന്നയാളും ഒപ്പമുണ്ടായിരുന്നു. ഇവർ ഇരുവരും ഒളിവിലാണ്. സതീഷ് അപകടനില തരണം ചെയ്തിട്ടുണ്ട്. പുത്തൻവേലിക്കര എസ്.ഐ ഇ.വി. ഷിബുവി​െൻറ നേതൃത്വത്തിലാണ് ഡിനിയെ അറസ്റ്റ് ചെയ്തത്. ഇയാളെ കോടതിയിൽ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.