പാറമടയിൽ കുളിക്കാനിറങ്ങിയ മൂന്ന് വിദ്യാർഥികൾ മുങ്ങിമരിച്ചു

പെരുമ്പാവൂർ: മുടക്കുഴ പഞ്ചായത്തിലെ പെട്ടമലയിലെ . ഒരാൾ അദ്ഭുതകരമായി രക്ഷപ്പെട്ടു. നോർത്ത് കളമശ്ശേരി പുത്തലത്ത് റോഡിൽ പുതിയപുരയിൽ അനിൽകുമാറി​െൻറ മകൻ വിനായക് (18), പുത്തലത്ത് മഠത്തിൽ ശ്രീകുമാറി​െൻറ മകൻ ശ്രാവൺ (17), പുത്തലത്ത് കുയ്യേലിൽ ശോഭന​െൻറ മകൻ അഭിജിത് (20) എന്നിവരാണ് മരിച്ചത്. പുത്തലത്ത് കുഴിപ്പിള്ളിൽ അനിൽകുമാറി​െൻറ മകൻ അക്ഷയ് (18) ആണ് രക്ഷപ്പെട്ടത്. ബുധനാഴ്ച ഉച്ചക്ക് 12നാണ് അപകടം. രാവിലെ കളമശ്ശേരിയിൽനിന്ന് ഇരു ബൈക്കിലായി പെട്ടമലയിലെത്തിയ സംഘം പല പാറമടകൾ കണ്ട് ഒടുവിൽ നീന്താൻ സൗകര്യപ്രദമായ അപകടം നടന്ന പാറമടയിൽ ഇറങ്ങുകയായിരുന്നു. നാലുപേരും ഒരുമിച്ചാണ് കുളിക്കാനിറങ്ങിയത്. ഇതിനിടെ അഭിജിത് കയത്തിൽ മുങ്ങിത്താഴുന്നത് കണ്ട് മറ്റ് മൂന്നുപേരും രക്ഷിക്കാൻ ശ്രമിക്കുകയായിരുന്നു. രക്ഷാപ്രവർത്തനത്തിനിടെ ശ്രാവണും വിനായകും മുങ്ങിത്താഴുകയായിരുന്നു. സുഹൃത്തുക്കൾ മുങ്ങിത്താഴുന്നത് കണ്ട അക്ഷയ് കരയിൽ കയറി ഒച്ചെവച്ചു. ശബ്ദം കേട്ട് സമീപത്ത് ചൂണ്ടയിടുകയായിരുന്ന ഐമുറി സ്വദേശി രാഹുൽ എന്ന യുവാവ് വിനായകിെനയും ശ്രാവണിെനയും കരക്കുകയറ്റി. കരയിലേക്കെടുക്കുമ്പോൾ ഇതിൽ ഒരാൾക്ക് ജീവനുണ്ടായിരുന്നു. അയാളാണ് അഭിജിത്തും അപകടത്തിൽെപട്ട വിവരം അറിയിച്ചത്. പാറമടയിലെ വള്ളിപ്പായലിൽ കുടുങ്ങിക്കിടന്ന അഭിജിത്തിനെ മണിക്കൂറുകൾ കഴിഞ്ഞാണ് കോതമംഗലത്തുനിന്നെത്തിയ ഫയർഫോഴ്സി​െൻറ മുങ്ങൽ വിദഗ്ധർ എടുത്തത്. അഭിജിത് എറണാകുളം സ​െൻറ് ആൽബർട്സ് കോളജിലെ രണ്ടാം വർഷ ഡിഗ്രി വിദ്യാർഥിയാണ്. വിനായക് കളമശ്ശേരി സ​െൻറ് പോൾസ് കോളജിലെ ഒന്നാം വർഷ വിദ്യാർഥിയാണ്. ശ്രാവൺ ആലുവ വിദ്യാധിരാജ വിദ്യാഭവൻ ഹയർ സെക്കൻഡറി സ്കൂൾ പ്ലസ് ടു വിദ്യാർഥിയാണ്. പെരുമ്പാവൂർ താലൂക്ക് ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടത്തിയ മൃതദേഹങ്ങൾ ബുധനാഴ്ച വൈകീട്ട് ബന്ധുക്കൾക്ക് വിട്ടുകൊടുത്തു. ലക്ഷ്മിയാണ് വിനായകി​െൻറ മാതാവ്. കൃഷ്ണ ഏക സഹോദരിയാണ്. ശ്രാവണി​െൻറ മാതാവ് ബിന്ദു. സഹോദരി: വർഷ. േശാഭനൻ- ശകുന്തള ദമ്പതികളുെട ഏക മകനാണ് അഭിജിത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.