ആലങ്ങാട്: ആലുവ-പറവൂർ ദേശസാത്കൃതപാതയിൽ കരുമാല്ലൂർ പാലത്തിന് സമീപം കുടിവെള്ള പൈപ്പ് ചോർച്ച തുടർക്കഥയാകുന്നു. ഇതുമൂലം സമീപത്തെ എൻജിനീയറിങ് വർക്ഷോപ്പിൽ ജോലി നടത്താനാവാത്ത സ്ഥിതിയാണെന്നും പരാതിയുണ്ട്. ഇവിടെ പൈപ്പ് തകരാർ സംഭവിച്ചിട്ട് ദീർഘകാലമായി. പരാതികൾ എത്തുമ്പോൾ താൽക്കാലിക അറ്റകുറ്റപ്പണി നടക്കുമെങ്കിലും പ്രശ്നത്തിന് ശാശ്വത പരിഹാരമായില്ല. ലക്ഷക്കണക്കിന് ലിറ്റർ വെള്ളമാണ് ഇതുമൂലം നഷ്്ടമാകുന്നത്. ചോർച്ച പരിഹരിക്കുന്നതിന് അടിയന്തര നടപടികളെടുക്കണമെന്നാണ് പ്രവേശവാസികളുടെ ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.