അമ്മക്കിളിക്കൂട് പദ്ധതി; മൂന്നാമത്തെ വീടിെൻറ താക്കോൽ കൈമാറി

ആലുവ: അൻവർ സാദത്ത് എം.എൽ.എയുടെ അമ്മക്കിളിക്കൂട് ഭവന നിർമാണ പദ്ധതിയിലെ മൂന്നാമത്തെ വീടി​െൻറ താക്കോൽ കൈമാറി. ചൂര്‍ണിക്കര 13ാം വാര്‍ഡില്‍ ചിന്നമ്മ ബെന്നിക്കുവേണ്ടി ആറുലക്ഷം രൂപ മുടക്കിയാണ് വീട് നിർമിച്ചത്. അർജുന നാച്ചുറല്‍ എക്സ്ട്രാക്ട്സ് ലിമിറ്റഡ് എം.ഡി പി.ജെ. കുഞ്ഞച്ചന്‍ താക്കോൽ കൈമാറി. അന്‍വര്‍ സാദത്ത് എം.എല്‍.എ അധ്യക്ഷത വഹിച്ചു. വാഴക്കുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് മുംതാസ്, ബ്ലോക്ക് പഞ്ചായത്ത് അംഗം സി.പി. നൗഷാദ്, കെ.കെ. ജമാല്‍, കെ.എ. അലിയാര്‍, ശാന്ത ഉണ്ണികൃഷ്ണന്‍, ബാബു പുത്തനങ്ങാടി, മുഹമ്മദ് ഷിയാസ്, അഷ്കര്‍, രാജശേഖരന്‍ എന്നിവര്‍ സംസാരിച്ചു. പഞ്ചായത്ത് പ്രസിഡൻറ് എ.പി. ഉദയകുമാര്‍ സ്വാഗതവും വൈസ് പ്രസിഡൻറ് ബീന അലി നന്ദിയും പറഞ്ഞു. പഞ്ചായത്ത് അംഗങ്ങളായ ലിനേഷ് വര്‍ഗീസ്, ലിസി സാജു, സതി ഗോപി, ലിസി ജോര്‍ജ് എന്നിവർ സന്നിഹിതരായി. പത്ത് ഭവനങ്ങളുടെ നിര്‍മാണം പുരോഗമിക്കുകയാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.