പള്ളുരുത്തി: കൊച്ചി താലൂക്ക് എസ്.എൻ.ഡി.പിയുടെ യൂനിയെൻറ നേതൃത്വത്തിൽ ചതയദിന ഘോഷയാത്ര നടത്തി. ഗുരുദേവ ജയന്തിയോടനുബന്ധിച്ച് തോപ്പുംപടി യൂനിയൻ ഓഫിസ് പരിസരത്തുനിന്നാണ് ഘോഷയാത്ര ആരംഭിച്ചത്. താലൂക്ക് യൂനിയൻ പ്രസിഡൻറ് എ.കെ.സന്തോഷ്, സെക്രട്ടറി എം.എസ്.സാബു, പി.എസ്.സൗഹാർദൻ , ഷൈൻ കൂട്ടുങ്കൽ, ഇ.കെ.മുരളീധരൻ, സി.പി. കിഷോർ, പ്രഭാവതി തങ്കപ്പൻ, സീന സത്യശീലൻ, ബിനീഷ് മുളങ്ങാട്, സി.കെ. ടെൽഫി എന്നിവർ നേതൃത്വം നൽകി. ശ്രീ നാരായണ നഗറിൽ ചേർന്ന ചതയദിന സമ്മേളനം പാർലമെൻറംഗം പ്രഫ. കെ.വി. തോമസ് ഉദ്ഘാടനംചെയ്തു. കെ.ജെ. മാക്സി എം.എൽ.എ ജയന്തിദിന സന്ദേശം നൽകി. ജോൺ ഫെർണാണ്ടസ് മുഖ്യപ്രഭാഷണം നടത്തി. താലൂക്ക് യൂനിയൻ പ്രസിഡൻറ് എ.കെ.സന്തോഷ് അധ്യക്ഷത വഹിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.