റാലിയോടെ ഫോര്‍ട്ട്കൊച്ചി ഓണോത്സവം സമാപിച്ചു

മട്ടാഞ്ചേരി: വര്‍ണാഭമായ . ബുധനാഴ്ച വൈകീട്ട് നാലോടെ ഫോര്‍ട്ട്കൊച്ചി വെളിയില്‍ നിന്നാരംഭിച്ച റാലി മട്ടാഞ്ചേരി അസി. കമീഷണര്‍ എസ്.വിജയന്‍ ഉദ്ഘാടനം ചെയ്തു. ചെയര്‍മാന്‍ ആൻറണി കുരീത്തറ, കെന്നറ്റ് മാര്‍ക്ക് തുടങ്ങിയവര്‍ നേതൃത്വം നല്‍കി. റാലിയുടെ മുന്നില്‍ മാവേലി വേഷധാരിയും പിന്നില്‍ പ്രച്ഛന്നവേഷധാരികളും വിവിധ നിശ്ചലദൃശ്യങ്ങളും അണിനിരന്നു. റാലി ഫോര്‍ട്ട്കൊച്ചി സാന്താക്രൂസ് മൈതാനിയില്‍ സമാപിച്ചു. തുടര്‍ന്ന് നേവി ബാൻഡും അരങ്ങേറി. ചതയ ദിനാഘോഷം നെട്ടൂർ: എസ്.എൻ.ഡി.പി യോഗം 4679ാം നമ്പർ നെട്ടൂർ നോർത്ത് ശാഖ ശ്രീനാരായണഗുരുവി​െൻറ 163മത് ജയന്തി വിപുലമായി ആഘോഷിച്ചു. രാവിലെ ഗുരുപൂജയെ തുടർന്ന് ശാഖ പ്രസിഡൻറ് അരവിന്ദാക്ഷൻ മംഗലശ്ശേരിൽ പതാക ഉയർത്തി. തുടർന്ന് നെട്ടൂർ നോർത്ത് ശാഖ യൂത്ത് മൂവ്മ​െൻറും നെട്ടൂർ - മാടവന ശാഖ യൂത്ത് മൂവ്മ​െൻറും സംയുക്തമായി ഗുരുദേവസന്ദേശ ഇരുചക്ര വാഹനറാലി നടത്തി. വൈകീട്ട് നാലിന് വാദ്യമേളങ്ങളോടെയും നിശ്ചല ദൃശ്യത്തോടെയും നടന്ന ചതയം തിരുനാൾ ഘോഷയാത്രക്ക് ശാഖ പ്രസിഡൻറ് അരവിന്ദാക്ഷൻ മംഗലശ്ശേരിൽ, ശാഖ സെക്രട്ടറി സുരേഷ്ബാബു പുളിക്കത്തറ എന്നിവർ നേതൃത്വം നൽകി. തുടർന്ന് മരട് നാട്ടുകൂട്ടം അവതരിപ്പിച്ച നാടൻപാട്ടും നടന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.