പള്ളിക്കര: പിപിൾസ് ഫൗണ്ടേഷൻ കുന്നത്തുനാട് ഏരിയ വടയമ്പാടി ഭജനമഠം കോളനിയിൽ ജാതിമതിൽ വിരുദ്ധ സമരം നടത്തുന്ന കോളനിവാസികൾക്ക് ഓണക്കിറ്റ് വിതരണം ചെയ്തു. ഏരിയ കോഒാഡിനേറ്റർ ഇ.ഐ. യൂസുഫ് ഉദ്ഘാടനം നിർവഹിച്ചു. കെ.കെ. നൗഷാദ്, കെ.എം. അർഷാദ്, സമരസമിതി ചെയർമാൻ ശശി വടയമ്പാടി, കൺവീനർ അയ്യപ്പൻകുട്ടി എന്നിവർ സംസാരിച്ചു. ഗുരുജയന്തി ആഘോഷം കിഴക്കമ്പലം: ശ്രീനാരായണഗുരു ജയന്തി ആഘോഷങ്ങളുടെ ഭാഗമായി എസ്.എൻ.ഡി.പി യോഗം പഴങ്ങനാട് ശാഖ ഘോഷയാത്ര സംഘടിപ്പിച്ചു. പള്ളിക്കര എരുമേലിക്കവലയിൽനിന്ന് ആരംഭിച്ച ഘോഷയാത്ര കിഴക്കമ്പലം ടൗൺചുറ്റി ശാഖാങ്കണത്തിൽ സമാപിച്ചു. ശാഖ പ്രസിഡൻറ് എൻ. ബാലകൃഷ്ണൻ, വൈസ് പ്രസിഡൻറ് പി.പി. സനകൻ, സെക്രട്ടറി ശശിധരൻ മേടക്കൽ, ടി.കെ. സുരേന്ദ്രൻ എന്നിവർ നേതൃത്വം നൽകി. പട്ടിമറ്റം കൈതക്കാട് എസ്.എൻ.ഡി.പി ശാഖയുടെ ജയന്തി ദിനാഘോഷം വി.പി. സജീന്ദ്രൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ശാഖ പ്രസിഡൻറ് ടി.ബി. തമ്പി അധ്യക്ഷത വഹിച്ചു. ഡയറക്ടർ ബോർഡ് അംഗം സജിത് നാരായണൻ ജയന്തിദിന സന്ദേശം നൽകി. വിജയലാൽ നെടുങ്കണ്ടം മുഖ്യപ്രഭാഷണം നടത്തി. കെ.എൻ. ഗോപാലകൃഷ്ണൻ, പി.പി. പുരുഷോത്തമൻ, ബ്ലോക്ക് പഞ്ചായത്തംഗം ഷൈജ അനിൽ, ടി.പി. തമ്പി, ബി. പുഷ്പൻ, സാവിത്രി രാജൻ, എ.ജി. സുദേവൻ, ജയ, എൻ.കെ. ഗോപാലൻ എന്നിവർ സംസാരിച്ചു. എം.ബി.ബി.എസിൽ മികച്ച വിജയം നേടിയ ശാഖാംഗം വിജേഷ് രവി പുളിക്കലിനെ ആദരിച്ചു. തുടർന്ന് ജയന്തി ഘോഷയാത്ര നടന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.