പല്ലാരിമംഗലം: കുടമുണ്ട ദേശാഭിമാനി ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് ഒാണാഘോഷ കല- കായിക മത്സരങ്ങൾ നടത്തി. പൊതുസമ്മേളനം വാർഡ് അംഗം ആമിന ഹസൻകുഞ്ഞ് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് അംഗം ഒ.ഇ. അബ്ബാസ്, യുവ മടിയൂർ ക്ലബ് പ്രസിഡൻറ് പി.എം. അജ്മൽ എന്നിവർ സമ്മാനദാനം നിർവഹിച്ചു. നറുക്കെടുപ്പിലൂടെ ലഭിച്ച ടി.വി സി.പി.എം ലോക്കൽ സെക്രട്ടറി എം.എം. ബക്കർ, ബ്ലോക്ക് പഞ്ചായത്ത് അംഗം ഒ.ഇ. അബ്ബാസ് എന്നിവർ ചേർന്ന് വിതരണം ചെയ്തു. ദേശാഭിമാനി ക്ലബ് പ്രസിഡൻറ് എം.എസ്. സിദ്ദീഖ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി കെ.എം. കബീർ സ്വാഗതവും വി.പി. ബഷീർ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.