വിയോജിപ്പിെൻറ ശബ്​ദങ്ങളെ കൊന്ന് സംഘ്​പരിവാർ അജണ്ട നടപ്പാക്കുന്നു –പി.ഡി.പി

കൊച്ചി: തീവ്ര ഹിന്ദുത്വവാദികൾക്കെതിരെയും പാർശ്വവത്കൃതർക്കുവേണ്ടിയും സംസാരിച്ചിരുന്ന മാധ്യമപ്രവർത്തക ഗൗരി ലങ്കേഷി​െൻറ കൊലപാതകത്തിൽ പി.ഡി.പി കേന്ദ്രകമ്മിറ്റി പ്രതിഷേധിച്ചു. നീതിക്കായി ശബ്ദിക്കുന്ന വിയോജിപ്പി​െൻറ ശബ്ദങ്ങളെ കൊന്നുകളയുക എന്ന ഫാഷിസ്റ്റ് അജണ്ടയാണ് സംഘ്പരിവാർ നടപ്പാക്കുന്നത്. കൽബുർഗിയുടെയും പൻസാെരയുടെയും കൊലപാതകികളെയും ആസൂത്രകരെയും കണ്ടെത്തുന്നതിൽ വീഴ്ചവരുത്തിയ സർക്കാറുകളും ഇക്കാര്യത്തിൽ കുറ്റക്കാരാണെന്ന് പ്രസ്താവനയിൽ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.