കൊച്ചി: മുതിർന്ന പത്രപ്രവർത്തക ഗൗരി ലേങ്കഷിനെ കൊലപ്പെടുത്തിയ നീചവൃത്തിയെ സീനിയർ ജേണലിസ്റ്റ്സ് ഫോറം പ്രസിഡൻറ് ഡോ. നടുവട്ടം സത്യശീലനും ജന. സെക്രട്ടറി എ. മാധവനും അപലപിച്ചു. സ്വതന്ത്ര പത്രപ്രവർത്തനത്തിനും അഭിപ്രായസ്വാതന്ത്ര്യത്തിനും നേർക്കുള്ള കടന്നാക്രമണമാണിത്. ഇത്തരം കൊലപാതകങ്ങളിൽ പലതും തെളിയാത്ത സാഹചര്യം കണക്കിലെടുത്ത് പഴുതടച്ച അന്വേഷണം വേണമെന്ന് പ്രസ്താവനയിൽ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.