സഹലും ജിഷ്ണുവും കേരള ബ്ലാസ്​റ്റേഴ്​സിലേക്ക്​

കൊച്ചി: കേരള ബ്ലാസ്റ്റേഴ്സിലേക്ക് രണ്ട് മലയാളിതാരങ്ങള്‍കൂടി. കണ്ണൂര്‍ സ്വദേശി സഹല്‍ അബ്ദുൽ സമദിനെയും മലപ്പുറം സ്വദേശി ജിഷ്ണു ബാലകൃഷ്ണനെയുമാണ് ബ്ലാസ്റ്റേഴ്സ് വരുന്ന സീസണിലെ ടീമില്‍ ഉള്‍പ്പെടുത്തിയത്. കഴിഞ്ഞ സന്തോഷ് ട്രോഫിയില്‍ കേരളത്തിനായി കാഴ്ചവെച്ച മികച്ച പ്രകടനമാണ് ടീമിലേക്കുള്ള തെരഞ്ഞെടുപ്പിന് കാരണമായത്. സന്തോഷ് ട്രോഫി ടൂര്‍ണമ​െൻറില്‍ മികച്ച പ്രകടനം നടത്തുന്ന മലയാളി താരങ്ങള്‍ക്ക് ടീമില്‍ അവസരം നല്‍കുമെന്ന് മാനേജ്‌മ​െൻറ് വ്യക്തമാക്കിയിരുന്നു. സി.കെ. വീനിത്, റിനോ ആേൻറാ, കെ. പ്രശാന്ത്, അജിത് ശിവന്‍ എന്നിവരാണ് ടീമിലെ മറ്റ് മലയാളി താരങ്ങൾ. ഇതോടെ ബ്ലാസ്റ്റേഴ്സിലെ മലയാളി താരങ്ങളുടെ എണ്ണം ആറായി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.