പട്ടാപ്പകൽ വീട് കുത്തിത്തുറന്ന് സ്വർണം കവർന്നു

കളമശ്ശേരി: ഏലൂരിൽ പട്ടാപ്പകൽ വീട് കുത്തിത്തുറന്ന് രണ്ടര പവൻ കവർന്നു. പാതാളം പള്ളിക്കരയിൽ ഷാഹുൽ ഹമീദി​െൻറ വീട്ടിലാണ് കവർച്ച നടന്നത്. വീട്ടിലുള്ളവർ സമീപത്തെ ബന്ധുവീട്ടിൽ പോയ സമയത്തായിരുന്നു മോഷണം. തിരിച്ചെത്തിയപ്പോൾ വാതിലും അലമാരയും തുറന്ന് കിടക്കുന്നത് കണ്ടതിനെത്തുടർന്ന് നടത്തിയ പരിശോധനയിലാണ് സ്വർണം നഷ്ടപ്പെട്ടത് മനസ്സിലായത്. ഏലൂർ പൊലീസിൽ പരാതി നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.