must പൗരന്മാരുടെ വിവരങ്ങളുടെ സംരക്ഷണം: വിദഗ്ധ പാനലിനെ നിയോഗിക്കുമെന്ന് കേന്ദ്രം ന്യൂഡൽഹി: രാജ്യത്തെ പൗരന്മാരുടെ വിവരങ്ങൾ സംരക്ഷിക്കാൻ മുൻ സുപ്രീംകോടതി ജസ്റ്റിസ് ബി.എൻ. ശ്രീകൃഷ്ണയുടെ നേതൃത്വത്തിൽ വിദഗ്ധ പാനലിനെ നിയോഗിക്കുമെന്ന് കേന്ദ്ര സർക്കാർ സുപ്രീംകോടതിയെ അറിയിച്ചു. പാനലിെൻറ റിപ്പോർട്ട് ലഭിച്ചശേഷം ഇതുമായി ബന്ധപ്പെട്ട് നിയമനിർമാണം നടത്തുമെന്നും സർക്കാർ പറഞ്ഞു. വാട്സ്ആപ് തങ്ങളുടെ വിവരങ്ങൾ ഫേസ്ബുക്കിനും മറ്റും പങ്കുവെക്കുന്നുവെന്ന് ആരോപിച്ച് നൽകിയ ഹരജി പരിഗണിക്കുന്നതിനിടയിലാണ് സർക്കാർ നയം വ്യക്തമാക്കിയത്. ചീഫ് ജസ്റ്റിസ് ദീപക് മശ്ര അധ്യക്ഷനായുള്ള അഞ്ചംഗ ഭരണഘടന ബെഞ്ചാണ് കേസ് പരിഗണിച്ചത്. സർക്കാറിനുവേണ്ടി അഡീഷനൽ സോളിസിറ്റർ ജനറൽ തുഷാർ മേത്ത ഹാജരായി. ഹരജിയിൽ നാലാഴ്ചക്കകം സത്യവാങ്മൂലം നൽകാൻ വാട്സ്ആപ്പിനും ഫേസ്ബുക്കിനും കോടതി നിർേദശം നൽകി. വാട്സ്ആപ്പിനും ഫേസ്ബുക്കിനുംവേണ്ടി മുതിർന്ന അഭിഭാഷകരായ കപിൽ സിബലും അരവിന്ദ് ദാദറും ഹാജരായി. വാട്സ്ആപ് ഫേസ്ബുക്ക് അടക്കമുള്ള ആർക്കും വിവരങ്ങൾ പങ്കുവെക്കുന്നില്ലെന്ന് കപിൽ സിബൽ കോടതിയിൽ ബോധിപ്പിച്ചു. കേസ് നവംബർ 28ന് പരിഗണിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.