കായംകുളം: ജീവിതദുരിതങ്ങളോട് പടവെട്ടുന്ന ചെല്ലമ്മയുടെയും തളർന്നുകിടക്കുന്ന മകെൻറയും സ്വപ്നം പൂർത്തീകരിക്കാൻ യൂത്ത് കോൺഗ്രസിെൻറ കൈത്താങ്ങ്. വള്ളികുന്നം ഇലിപ്പക്കുളം ചൂനാട് കളത്തിെൻറ വടക്കതിൽ ചെല്ലമ്മയും (70) മകൻ രാജനുമാണ് (34) ദുരിതം നേരിടുന്നത്. ജന്മനാ അരക്കുതാഴെ തളർന്ന രാജനുമായി കെട്ടുറപ്പില്ലാത്ത വീട്ടിലാണ് ഇവർ കഴിയുന്നത്. വീടിെൻറ ദുരവസ്ഥ പരിഹരിക്കാനുള്ള ദൗത്യമാണ് ഒാണസമ്മാനമായി യൂത്ത് കോൺഗ്രസ് വള്ളികുന്നം മണ്ഡലം കമ്മിറ്റി ഏറ്റെടുത്തിരിക്കുന്നത്. െഎ.വൈ.എ പദ്ധതിയിൽനിന്ന് കിട്ടിയ മൂന്നുലക്ഷം ഉപയോഗിച്ച് തുടങ്ങിയ നിർമാണം പണമില്ലാത്തതിനാൽ പൂർത്തീകരിക്കാനായില്ല. ചെല്ലമ്മയുടെ അധ്വാനത്തിലാണ് വീട് കഴിഞ്ഞിരുന്നത്. വാർധക്യ അവശതകളും മകനെ നോക്കാൻ ആളില്ലാത്തതും കാരണം ഇപ്പോൾ പണിക്ക് പോകുന്നുമില്ല. ഇൗ സാഹചര്യത്തിൽ ഒാണവിഭവങ്ങളുമായി എത്തിയ യൂത്ത് കോൺഗ്രസുകാർ വിഷയം ഏറ്റെടുക്കുകയായിരുന്നു. നിയോജക മണ്ഡലം പ്രസിഡൻറ് മഠത്തിൽ ഷുക്കൂർ, ഭാരവാഹികളായ ജലീൽ അരീക്കര, മിനു സജീവ്, താഹിർ, സുബിൻ, വിജിത്ത്, അനീഷ് എന്നിവരടങ്ങിയ സംഘമാണ് സന്ദർശിച്ചത്. പരിപാടികൾ ഇന്ന് മരുത്തോർവട്ടം പൗർണമി ക്ലബ്: ഓണാഘോഷം. ഗോളടി മത്സരം -രാവിലെ 10.00, കലാമത്സരങ്ങൾ -ഉച്ച. 2.00, സൂപ്പർ സോങ് മത്സരം -വൈകു. 3.00, സാംസ്കാരിക സമ്മേളനം - 7.00, നാടകം -രാത്രി 9.30 ചേർത്തല എസ്.എൻ.ഡി.പി യൂനിയൻ: ശ്രീനാരായണഗുരു ജയന്തി ആഘോഷം. സമ്മേളനം -വൈകു. 6.00 കണിച്ചുകുളങ്ങര എസ്.എൻ.ഡി.പി യൂനിയൻ: ഗുരുജയന്തി ആഘോഷം. മന്ത്രി തോമസ് ഐസക് -വൈകു. 4.00, ത്രിമാന നടനവിസ്മയം -5.00 ചേർത്തല ഇ.എം.എസ് വായനശാല: ഓണാഘോഷം. കാരംസ് മത്സരം -രാവിലെ 10.00, സമാപന സമ്മേളനം -വൈകു. 5.00 മുട്ടത്തിപറമ്പ് ചിൽഡ്രൻ സ്റ്റാർ ക്ലബ്: ഓണോത്സവം. കലാകായിക മത്സരങ്ങൾ രാവിലെ -10.00, ചിത്രരചന മത്സരം -രാവിലെ 10.30, ക്വിസ് -വൈകു. 3.00, സാംസ്കാരിക സമ്മേളനം -6.00, നാടകം -രാത്രി 9.00 എസ്.എൻ.പുരം കലാസാഗർ ഗ്രന്ഥശാല: ഓണാഘോഷം. കൂട്ടയോട്ടം -രാവിലെ 8.00, കായിക മത്സരങ്ങൾ -രാവിലെ 10.00, കലാമത്സരങ്ങൾ -ഉച്ച. 1.30, നാടൻപാട്ട് -വൈകു. 3.00, നാടകം -വൈകു. 5.00, നൃത്തം -രാത്രി 9.00 വെട്ടിയാർ താന്നിക്കുന്ന് സെൻറ് മേരീസ് ഓർത്തഡോക്സ് പള്ളി: പെരുന്നാൾ. മതസൗഹാർദ സമ്മേളനം. ഉദ്ഘാടനം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല -വൈകു. 5.00, വചനപ്രഘോഷണം -വൈകു. 7.00
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.