െകാച്ചി: മൂന്ന് പതിറ്റാണ്ട് കോസ്റ്റ് ഗാർഡിൽ സേവനമനുഷ്ഠിച്ച െഎ.സി.ജി.എസ് വരുണ എന്ന കപ്പൽ ശ്രീലങ്കൻ തീരദേശസേനക്ക് കൈമാറി. 'ഗോൾഡൻ ഗേൾ ഒാഫ് വെസ്റ്റ്' അപരനാമത്തിൽ അറിയെപ്പടുന്ന കപ്പൽ 1988 ഫെബ്രുവരി 28നാണ് കമീഷൻ ചെയ്തത്. തീരദേശസേനയുടെ ചരിത്രത്തിൽ നിർണായക സംഭവങ്ങൾക്ക് സാക്ഷിയായ കപ്പലാണിത്. നേവൽ ബേസിൽ സംഘടിപ്പിച്ച വർണാഭമായ ചടങ്ങിൽ ഡയറക്ടർ ജനറൽ ഗാർഡ് രാജേന്ദ്ര സിങ് ശ്രീലങ്കൻ തീരദേശസേനക്ക് കപ്പൽ കൈമാറി. ശ്രീലങ്കൻ നാവികസേന റിയർ അഡ്മിറൽ ചീഫ് ഒാഫ് സ്റ്റാഫ് എസ്.എസ്. റാണസിംഗെയുടെ സാന്നിധ്യത്തിൽ ശ്രീലങ്കൻ കോസ്റ്റ്ഗാർഡ് ഡയറക്ടർ ജനറൽ റിയർ അഡ്മിറൽ സാമന്ത വിമലതുംഗെ സ്വീകരിച്ചു. കപ്പൽ ഇനി ശ്രീലങ്കൻ തീരദേശസേനയിൽ പതാക നമ്പർ എസ്.എൽ.സി.ജി 60 വഹിച്ചാണ് സേവനം നടത്തുക. നെവില്ലെ അമര ഉഭായസിരിയാണ് ക്യാപ്റ്റൻ. ശ്രീലങ്കക്ക് മടങ്ങുന്നതിനുമുമ്പ് സേനാംഗങ്ങൾ ഷിപ് പ്രവർത്തനം, ബ്രിഡ്ജ് നാവിഗേഷൻ, എൻജിൻ റൂം, കൺട്രോൾ റൂം എന്നിവ പരിശോധിച്ചു. 2006ൽ വരഹ, 2008ൽ വിഗ്രഹ എന്നീ കപ്പലുകൾ ശ്രീലങ്കക്ക് ഇന്ത്യ കൈമാറിയിരുന്നു. ഇന്ത്യൻ നേവി, തീരദേശ സേന, കസ്റ്റംസ്, പൊലീസ് സേനകൾ ചടങ്ങിൽ പെങ്കടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.