രക്ഷാപ്രവർത്തനം പീഡനമായി; ഭരണകൂടത്തി​െൻറ നിരുത്തരവാദിത്വത്തിൽ വിമർശനം

അരൂർ: തുറവൂരിലെ തോട്ടിലെ ചതുപ്പിൽ വീണ കൊമ്പനാനയെ രക്ഷിക്കാൻ നടത്തിയ മണിക്കൂറുകൾ നീണ്ട ശ്രമം ആനപ്രേമികളെ മാത്രമല്ല, പൊതുസമൂഹത്തെതന്നെ ആശ്ചര്യപ്പെടുത്തുന്നതായിരുന്നു. തികഞ്ഞ നിരുത്തരവാദിത്തമാണ് തുടക്കംമുതൽ പ്രകടമായത്. തിരുവിതാംകൂർ ദേവസ്വം ബോർഡി​െൻറ മുല്ലക്കൽ ക്ഷേത്രത്തിലെ ബാലകൃഷ്ണൻ എന്ന ആന ചതുപ്പിലും ചളിവെള്ളത്തിലും അക്ഷരാർഥത്തിൽ പീഡിപ്പിക്കപ്പെടുകയായിരുന്നു. ഒരുവിധ ശാസ്ത്രീയസമീപനവും ഇക്കാര്യത്തിൽ ഉണ്ടായില്ല. പുലർച്ചെ നാേലാടെ ആന തുറവൂർ ഭാഗത്തുവെച്ച് ഇരുമ്പുകൂട് തകർത്ത് ലോറിയിൽനിന്ന് പുറത്തുചാടുകയും പിന്നീട് തുറവൂർ ഭാഗത്തെ ഉൾപ്രദേശത്തേക്ക് പോവുകയും ചെയ്തു. വ്യാപക നാശനഷ്ടം വരുത്തിയായിരുന്നു ആനയുടെ പോക്ക്. നേരംപുലരുന്നതിന് മുമ്പ് നടന്ന ആനയുടെ പരാക്രമം അധികമാരുടെയും ശ്രദ്ധയിൽപെട്ടില്ല. പിന്നീടാണ് ഉൾഭാഗത്തെ ചതുപ്പുനിറഞ്ഞ തോട്ടിൽ ആന വീണുകിടക്കുന്നത് നാട്ടുകാരുടെ ശ്രദ്ധയിൽപെട്ടത്. അപ്പോൾ സമയം ഏതാണ്ട് അഞ്ചുമണി കഴിഞ്ഞിരുന്നു. ഉച്ചക്ക് 12വരെയും വടംവെച്ച് ആനയെ കരക്ക് കയറ്റാനായിരുന്നു ശ്രമിച്ചത്. എന്നാൽ, കാലുകൾ ചളിയിൽ പൂണ്ട അവസ്ഥമൂലം ആനക്ക് നിൽക്കാൻപോലുമാകുമായിരുന്നില്ല. നാട്ടുകാരുടെയും പൊലീസി​െൻറയും ഫയർ ഫോഴ്സി​െൻറയുമെല്ലാം പരിമിത ശ്രമങ്ങളല്ലാതെ ആനയെ കരക്കുകയറ്റാൻ ഗൗരവസമീപനം ഉണ്ടായില്ല. ഇതുമൂലം ആന തളർന്ന് അവശനായി. പിന്നീട് വടംവെച്ചുള്ള ശ്രമങ്ങൾ ഉപേക്ഷിച്ചു. വൈകീട്ട് കടപ്പുറത്തെ മണ്ണ് കൊണ്ടുവന്ന് കരക്കിട്ട് അതിൽ കയറ്റി ആനയെ രക്ഷിക്കാൻ ശ്രമം നടന്നു. ആനയുടെ തലഭാഗവും മുൻഭാഗത്തെ കാലുകളും സുരക്ഷിതമായി ഒരുഭാഗത്തെ കരക്ക് കയറ്റിവെച്ച് ഉടൽഭാഗം കയറ്റാനാണ് രാത്രി ശ്രമമുണ്ടായത്. തികച്ചും പരിക്ഷീണനായ കൊമ്പന് സ്വയം ചലിക്കാൻപോലും ആകാത്ത ദുരവസ്ഥയാണ് 15 മണിക്കൂർ പിന്നിട്ടപ്പോൾ ഉണ്ടായത്. രാത്രിയിലും ആ ശ്രമം നടക്കുകയാണ്. പരിചയസമ്പന്നരായ തൊഴിലാളികളെയോ ഇത്തരം ഘട്ടത്തിൽ ഇടപെട്ട് കഴിവ് തെളിയിച്ചവരെയോ ഒന്നുംതന്നെ ഇൗ ഭാഗത്തേക്ക് എത്തിക്കാൻ ഭരണകൂടം ഇടപെടൽ നടത്തിയില്ല. ദേവസ്വം ബോർഡ് അംഗം അജയ് തറയിൽ വന്ന് നിർദേശങ്ങൾ കൊടുത്തത് ഒഴിച്ചാൽ ഇത്തരം ഗൗരവഘട്ടത്തിൽ എങ്ങനെ ആനയെ രക്ഷിക്കാമെന്ന് അറിയാവുന്നവരുടെ ഒരിടപെടലും ഉണ്ടായില്ല. അതുകൊണ്ടാണ് ബാലകൃഷ്ണന് തൃക്കാക്കര ക്ഷേത്രത്തിലെ ഉത്സവാഘോഷങ്ങളുടെ ക്ഷീണം വിട്ടുംമാറുംമുമ്പ് ആലപ്പുഴക്ക് മടങ്ങേണ്ടിവന്നപ്പോൾ ലോറിയിൽ വെച്ചുതന്നെ ചിന്നംവിളിക്കേണ്ടി വന്നത്. ആനക്ക് വിശ്രമം നൽകാതെ തുടർച്ചയായുള്ള പണിയെടുക്കലും യാത്രയുമാണ് ഇത്തരമൊരു ദുരന്ത സാഹചര്യത്തിലേക്ക് എത്തിച്ചതെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.